Asianet News MalayalamAsianet News Malayalam

‌നഖങ്ങൾ പൊട്ടി പോകുന്നത് തടയാൻ ഇതാ അഞ്ച് പൊടിക്കെെകൾ

നഖങ്ങൾ പൊട്ടുന്നത് തടയാൻ സഹായകമാണ് ഒലീവ് ഓയിൽ. ദിവസവും ഒലീവ് ഓയിൽ ഉപയോ​ഗിച്ച് നഖങ്ങൾ മസാജ് ചെയ്യുക.
 

five tips to prevent your nails from getting dusty
Author
First Published Nov 5, 2023, 8:44 PM IST | Last Updated Nov 5, 2023, 8:53 PM IST

‍സൗന്ദര്യസംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ് നഖങ്ങളുടെ സംരക്ഷണവും. നഖങ്ങൾ വളരെ പെട്ടെന്ന് പൊട്ടിപോകുന്നതായി പലരും പരാതി പറയാറുണ്ട്. നഖങ്ങൾ സംരക്ഷിക്കാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

നഖങ്ങളുടെ ആരോ​ഗ്യത്തിന് ഏറ്റവും സഹായകമാണ് വെളിച്ചെണ്ണ.  നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് അതിൻ്റെ ബലം കൂട്ടാൻ സാധിക്കും. വെളിച്ചെണ്ണയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക.

രണ്ട്...

കൊളാജൻ ഉൽപാദനത്തിന് ഓറഞ്ച് വളരെയധികം സഹായിക്കുന്നു. നഖങ്ങളുടെ വളർച്ചയെ സഹായിക്കുകയും നഖങ്ങളുടെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഏജന്റാണ് കൊളാജൻ. ഒരു ബൗളിൽ അൽപം ഓറഞ്ച് ജ്യൂസ് എടുക്കുക. ശേഷം നഖങ്ങൾ ജ്യൂസിലേക്ക് മുക്കിവയ്ക്കുക. 10 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി നല്ലൊരു മോയ്സ്ചറൈസ് നഖത്തിലിടുക.

മൂന്ന്...

നഖങ്ങൾ പൊട്ടുന്നത് തടയാൻ സഹായകമാണ് ഒലീവ് ഓയിൽ. ദിവസവും ഒലീവ് ഓയിൽ ഉപയോ​ഗിച്ച് നഖങ്ങൾ മസാജ് ചെയ്യുക.

നാല്...

ചെറുനാരങ്ങാനീര് നഖങ്ങളിൽ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നതും നഖങ്ങൾക്ക് ഗുണകരമാണ്. ഇത് നഖങ്ങൾ തിളക്കത്തോടെയിരിക്കാൻ സഹായിക്കുന്നു. 

അഞ്ച്...

നഖങ്ങളുടെ ബലം കൂടുന്നതിനായി ദിവസവും റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ചേർത്ത് നഖത്തിൽ പുരട്ടി പത്ത് മിനുട്ട് മൃദുവായി മസാജ് ചെയ്ത ശേഷം കഴുകി കളയുക.

Read more മുഖം സുന്ദരമാക്കാൻ ഓട്സ് ; ഇങ്ങനെ ഉപയോ​ഗിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios