ഉത്കണ്ഠയെ ചെറുക്കാം; ഇവ കഴിക്കുന്നതിലൂടെ...

Published : May 30, 2019, 11:23 AM ISTUpdated : May 30, 2019, 11:34 AM IST
ഉത്കണ്ഠയെ ചെറുക്കാം; ഇവ കഴിക്കുന്നതിലൂടെ...

Synopsis

ഇന്ന് വിഷാദ രോഗം, ഉത്കണ്ഠ, മൂഡ് ഓഫ് തുടങ്ങിയവയൊക്കെ പലരുടെയും ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. 

ഇന്ന് വിഷാദ രോഗം, ഉത്കണ്ഠ, മൂഡ് ഓഫ് തുടങ്ങിയവയൊക്കെ പലരുടെയും ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. മാനസികമായ പിരിമുറുക്കങ്ങള്‍ ശരീരത്തിനെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭക്ഷണം കാര്യത്തില്‍ പ്രത്യേകം  ശ്രദ്ധ വേണം.  വിഷാദമുള്ളവര്‍ക്ക് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം. 

1. തൈര്

ഉത്കണ്ഠയുള്ളവര്‍ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. തൈരില്‍ കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നു. കാൽസ്യം കൂടുന്നത് ന്യൂറേട്രാൻസ്മിറ്ററുകളെ ശരീരം പുറത്തുവിടാൻ സഹായിക്കും. ഉത്കണ്ഠ അലട്ടുന്നുണ്ടെങ്കിൽ അൽപ്പം തൈര് ഉപയോഗിക്കാവുന്നതാണ്. അത് നമ്മുടെ മാനസികനില മെച്ചപ്പെടുത്തുമെന്നും ചൈനയിലെ ഷാങ്ഗെയ് ജിയോ ടങ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു.

2. പഴം 

പൊട്ടാസ്യത്തിന്‍റെ കലവറയാണ് പഴം. കൂടാതെ ഇത് ഊർജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഇത് ഹൃദയത്തിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തിനെയും സഹായിക്കുന്നു. പഴത്തിൽ ടിപ്റ്റോഫാൻ എന്ന അമിനോ ആസിഡ്, കൂടാതെ ജീവകം എ, ബി 6, സി, നാരുകൾ, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ അടങ്ങിയിരിക്കുന്നു. തലച്ചോറിൽ ട്രിപ്റ്റോഫാന്റെ ആഗിരണത്തിന് അന്നജം സഹായിക്കുന്നു. ജീവകം B6, ട്രിപ്റ്റോഫാനിനെ സെറോടോണിൻ എന്ന ഹോർമോൺ ആയി മാറ്റാൻ സഹായിക്കുന്നു. ഈ ഹോർമോൺ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.

3. ആപ്പിള്‍

ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ആപ്പിള്‍ കഴിക്കുക. പഴവര്‍ഗ്ഗങ്ങളിലടങ്ങിയിരിക്കുന്ന ഫൈബറും അയെണും ആന്റി ഓക്‌സിഡന്റുകളുമെല്ലാം ശരീരത്തെ സംരക്ഷിക്കും. 

4. ചീര

ജീവകം ബി യുടെ കുറവ് വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചീരയിലും ബ്രൊക്കോളിയിലും ഫോളേറ്റ്, ജീവകം B3,B6, B12 ഇവ അടങ്ങിയിട്ടുണ്ട്. ഇത് മൂഡ് മെച്ചപ്പെടുത്തും.

5. ധാന്യങ്ങള്‍

 

ധാന്യങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കും. നിരാശയോടൊപ്പം തളര്‍ന്ന ഒരു ശരീരം കൂടിയായാല്‍ അത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ഒമേഗ 3 ഫാറ്റി- ആസിഡുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ധാന്യങ്ങള്‍ ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലെത്തിക്കും. 

6. മുട്ട 

സിങ്ക്, ജീവകം ബി, അയഡിൻ, മൂഡ് മെച്ചപ്പെടുത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഇവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

7. ഓട്സ് 

ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാൽ ഊർജ്ജത്തെ സാവധാനം മാത്രം പുറത്തു വിടുന്നു.  മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ധാതുവായ സെലെനിയവും ഓട്സിൽ ഉണ്ട്. 

8. ചോക്ലേറ്റ് 

പതിവായി ചോക്കളേറ്റ് കഴിക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഇത് സ്ട്രെസ് ഹോർമോണുകളുടെ  അളവ് കുറയ്ക്കാന്‍ സഹായിക്കും. ചോക്കളേറ്റിൽ അടങ്ങിയ നിരോക്സീകാരികൾ തലച്ചോറിലെ രക്തപ്രവാഹം കൂട്ടുന്നു.

9. വാള്‍നട്സ്

വാള്‍നട്‌സ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും വിഷാദരോഗികളുടെ മറ്റ് അസ്വസ്ഥകളെ കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പായി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 

10. ഉളളി 

ഉള്ളി കഴിക്കുന്നതിലൂടെയും വിഷാദരോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ചെറുക്കാം. ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ളതിനാല്‍ കോശങ്ങള്‍ നശിച്ചുപോകുന്നതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഉള്ളിക്ക് കഴിയും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ ലക്ഷണങ്ങളുണ്ടോ? അവഗണിക്കരുത് നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ്
തണുപ്പ് കാലത്ത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ