പിത്തസഞ്ചിയിലുണ്ടാകുന്ന ക്യാൻസർ; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്!
ക്യാന്‍സറിന്‍റെ ഏറ്റവും അപൂർവവും എന്നാൽ ഗുരുതരവുമായ രൂപങ്ങളിലൊന്ന് പിത്തസഞ്ചിയിലുണ്ടാകുന്ന ക്യാൻസറാണ്. ക്യാന്‍സര്‍ കോശങ്ങൾ പിത്തസഞ്ചിക്കുള്ളിൽ അനിയന്ത്രിതമായി വളരുകയും പെരുകുകയും ചെയ്യുമ്പോഴാണ് പിത്തസഞ്ചിയിൽ അർബുദം ഉണ്ടാകുന്നത്.

പിത്തസഞ്ചിയിലുണ്ടാകുന്ന ക്യാൻസർ; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്!
പിത്തസഞ്ചി ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വയറുവേദനയും അസ്വസ്ഥതയും
വയറുവേദനയും അസ്വസ്ഥതയും പിത്തസഞ്ചി ക്യാൻസറിന്‍റെ പ്രധാന ലക്ഷണമാണ്.
വയര്‍ വീര്‍ത്തിരിക്കുക
വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയും ഒരു ലക്ഷണമാണ്.
മഞ്ഞപ്പിത്തം
ചർമ്മത്തിനും കണ്ണിനും മഞ്ഞനിറം ഉണ്ടാകുന്നതും ചിലപ്പോള്‍ പിത്തസഞ്ചി ക്യാൻസറിന്‍റെ സൂചനയുമാകാം.
ശരീരഭാരം കുറയുക
അകാരമായി ശരീരഭാരം കുറയുന്നതും പിത്തസഞ്ചി ക്യാൻസറിന്‍റെ ഒരു സൂചനയാകാം.
വിശപ്പില്ലായ്മ
വിശപ്പില്ലായ്മയും ഓക്കാനവും ഉണ്ടാകുന്നതും നിസാരമായി കാണേണ്ട.
അമിത ക്ഷീണം
അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമായി ഉണ്ടാകാം എങ്കിലും പിത്തസഞ്ചി ക്യാൻസറിന്‍റെ ലക്ഷണമായും ഇതുണ്ടാകാം.
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam