Diet to fight Omicron : ഒമിക്രോണിനെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

Web Desk   | Asianet News
Published : Jan 08, 2022, 06:22 PM ISTUpdated : Jan 08, 2022, 06:30 PM IST
Diet to fight Omicron : ഒമിക്രോണിനെ ചെറുക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

Synopsis

സിങ്കിന്റെ കുറവ് വളർച്ചയെ തടസ്സപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും രോഗപ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകളുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തിൽ രോ​ഗത്തിൽ നിന്ന് രക്ഷനേടാൻ പ്രതിരോധശേഷി കൂട്ടുകയാണ് വേണ്ടത്. അതിനായി സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. വിവിധ എൻസൈമുകളുടെ പ്രവർത്തനത്തിൽ ഇത് നിർണ്ണായക പങ്ക് വഹിക്കുകയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രോട്ടീൻ സിന്തസിസ് എന്നീ പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

സിങ്കിന്റെ കുറവ് വളർച്ചയെ തടസ്സപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും രോഗപ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

കുറഞ്ഞ കലോറിയും നല്ല അളവിൽ പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് മുട്ട. നല്ല വളർച്ചയ്ക്കു ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ നല്ല കൊളസ്ട്രോൾ എന്നും അറിയപ്പെടുന്ന എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാൻ മുട്ട സഹായിക്കുന്നു. 

രണ്ട്...

ഓട്‌സിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ തുടരാൻ നിങ്ങളെ സഹായിക്കുന്നു. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

മൂന്ന്...

കാത്സ്യം, വിറ്റാമിൻ ബി 2, ബി 12, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് പാലിനേക്കാൾ ദഹിപ്പിക്കാൻ എളുപ്പമാണ്. ഇത് മെച്ചപ്പെട്ട പ്രതിരോധശേഷി, അസ്ഥികളുടെ ശക്തി, ആരോഗ്യകരമായ ചർമ്മം എന്നിവ നേടാൻ സഹായിക്കുന്നു.

നാല്...

സിങ്കിന്റെ നല്ല സ്രോതസ്സുകളാണ് കടല, പയർ, ബീൻസ് തുടങ്ങിയവ. പയറിൽ ഫൈറ്റേറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സിങ്കിനെയും മറ്റ് ധാതുക്കളെയും ആഗിരണം ചെയ്യാൻ സഹായിക്കും.

അഞ്ച്....

ചിക്കനിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കൻ സൂപ്പ്, ഗ്രിൽ ചെയ്ത ചിക്കൻ എന്നിവ കഴിക്കുന്നത് സിങ്ക് ശരീരത്തിലെത്തുന്നതിന് സഹായിക്കും.

ആറ്...

വിറ്റാമിൻ സി നിറഞ്ഞതും പ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നതുമായ ഒരു സീസണൽ ഭക്ഷണമാണ് നെല്ലിക്ക. ഇത് എല്ലാ രോഗങ്ങളെയും അകറ്റി നിർത്തുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ഏഴ്...

ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തൊണ്ടവേദനയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അണുക്കൾ, ബാക്ടീരിയകൾ, വൈറസ് എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ഇത് വളരെ ഫലപ്രദമാണ്. ഇത് ദിവസവും ചായയിലോ അല്ലാതെയോ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം