ഈ ഭക്ഷണം പതിവായി കഴിച്ചോളൂ, ഡിമെൻഷ്യ സാധ്യത കുറയ്ക്കും

Published : Nov 04, 2024, 08:19 PM ISTUpdated : Nov 04, 2024, 09:02 PM IST
ഈ ഭക്ഷണം പതിവായി കഴിച്ചോളൂ,  ഡിമെൻഷ്യ സാധ്യത കുറയ്ക്കും

Synopsis

പതിവായി നട്സ് കഴിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഡിമെൻഷ്യ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും പഠനം കണ്ടെത്തി.

ഡിമെൻഷ്യ അഥവാ മറവിരോഗം എന്നത് ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രോഗ്രസീവ് ന്യൂറോഡിജെനറേറ്റീവ് രോഗമാണ്. അൽഷിമേഴ്സ് രോഗം ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. പ്രത്യേകിച്ച് ഇന്ത്യയിലും കേരളത്തിലുമുള്ള വയോധികരിൽ. 

രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും, പ്രാരംഭ രോഗലക്ഷണങ്ങൾ തിരിച്ചറിയുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ന്യൂറോ ഡീജനറേറ്റീവ് രോഗമായ ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണത്തിന് പ്രധാന പങ്കാണുള്ളത്.

പതിവായി നട്സ് കഴിക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത 12% കുറയ്ക്കുന്നതായി പുതിയ പഠനത്തിൽ പറയുന്നു. 
പ്രായമായവർ പതിവായി നട്സ് കഴിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഡിമെൻഷ്യ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും പഠനം കണ്ടെത്തി.

ജേണൽ GeroScienceൽ പഠനം പ്രസിദ്ധീകരിച്ചു. മെഡിറ്ററേനിയൻ ഭക്ഷണക്രമം ഡിമെൻഷ്യയുടെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പോഷക സമ്പുഷ്ടമായ വിവിധ നട്സുകൾ തലച്ചോറിൻ്റെ ആരോഗ്യത്ത മെച്ചപ്പെടുത്തുന്നു. 

 

 

40 മുതൽ 70 വയസ്സുവരെയുള്ള 50,386 ആളുകളിലാണ് പഠനം നടത്തിയത്. നട്സ് കഴിക്കുന്നവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 12% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. മിതമായ അളവിൽ ദിവസവും നട്‌സ് കഴിക്കുന്നവരിൽ 12% അപകടസാധ്യത കുറയുന്നു. കൂടാതെ, കശുവണ്ടി, ബദാം എന്നിവ കൂടുതൽ ആരോഗ്യകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എന്നിരുന്നാലും, നട്സ് ഉപഭോഗം മാത്രം ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കില്ല. കാരണം ജീവിതശൈലി ഘടകങ്ങളും ഗണ്യമായ പങ്ക് വഹിക്കുന്നു. സ്ഥിരമായ ശാരീരിക വ്യായാമങ്ങളും മതിയായ ഉറക്കവും ഉൾപ്പെട്ട ആരോഗ്യകരമായ ജീവിതശൈലിയും  ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന എട്ട് മികച്ച ഭക്ഷണങ്ങളിതാ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ