ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇവ കഴിച്ചോളൂ

Published : Jan 29, 2024, 10:59 AM IST
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇവ കഴിച്ചോളൂ

Synopsis

ആദ്യത്തെ ഭക്ഷണമെന്ന് പറയുന്നത് തെെര് ആണ്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ഇത് കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വയറ്റിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുകയും ചെയ്യുന്നു.

വിവിധ ദഹനപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. നെഞ്ചെരിച്ചൽ, ഗ്യാസ് നിറഞ്ഞ് വയർ വീർത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാത്തവർ കുറവായിരിക്കും. തുടർച്ചയായുണ്ടാകുന്ന ഇത്തരം ദഹനപ്രശ്നങ്ങൾക്ക് കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ സഹായിക്കും.

ഒന്ന്...

ആദ്യത്തെ ഭക്ഷണമെന്ന് പറയുന്നത് തെെര് ആണ്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ഇത് കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വയറ്റിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുകയും ചെയ്യുന്നു.

രണ്ട്...

ദഹനാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് മികച്ചതാണ് ആപ്പിൽ. ഉയർന്ന നാരുകളുള്ള പഴമാണ് ആപ്പിൾ. ഒരു ഇടത്തരം ആപ്പിളിൽ ഏകദേശം 4.8 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

പെരുംജീരകം ദഹനം മെച്ചപ്പെടുത്തുന്ന ദഹനരസങ്ങളുടെയും എൻസൈമുകളുടെയും സ്രവത്തെ ഉത്തേജിപ്പിക്കുന്നതിനം സഹായിക്കുന്നു. പെരുംജീരകത്തിൽ അനെത്തോൾ, ഫെൻചോൺ, എസ്ട്രാഗോൾ എന്നിവ അടങ്ങിയിട്ടുണ്ട്. മലബന്ധം, ദഹനക്കേട്, വയറു വീർക്കൽ എന്നിവ അകറ്റുന്നതിന് പെരുംജീരകം സഹായിക്കും.

നാല്...

ചിയ വിത്തുകൾ നാരുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ്. ഇത് വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ദഹനത്തെ സഹായിക്കുകയും ചെയ്യും. ചിയ വിത്തുകളിലെ ഒമേഗ -3 ഫാറ്റി ആസിഡുകളും കഫീക് ആസിഡും കുടലിലെ വീക്കം കുറയ്ക്കും. ഇത് വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കും.

അഞ്ച്...

ദഹനത്തെ സഹായിക്കുന്ന പപ്പൈൻ എന്ന എൻസൈം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായയിൽ നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലബന്ധം തടയാനും ക്രമവും ആരോഗ്യകരമായ ദഹനനാളത്തിനും സഹായിക്കുന്നു.

ആറ്...

ബീറ്റ്റൂട്ടിൽ നാരുകൾ കൂടുതലുള്ളതിനാൽ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദഹനവ്യവസ്ഥയിൽ ധാരാളം ആരോഗ്യകരമായ ബാക്ടീരിയകൾ ഉള്ളത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വൃക്കയിലെ കല്ലുകള്‍ ; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം

 

 

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ