Asianet News MalayalamAsianet News Malayalam

വൃക്കയിലെ കല്ലുകള്‍ ; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം

ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാം. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ രോഗം ഗുരുതരമായി അണുബാധയായി മാറിയാൽ പനിയും വിറയലുമൊക്കെ അനുഭവപ്പെടാം. കല്ലിന്റെ വലുപ്പം, ആകൃതി, കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയ്ക്കനുസരിച്ച് ലക്ഷണങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്.
 

signs of kidney stones you must never ignore
Author
First Published Jan 29, 2024, 8:16 AM IST

വൃക്കയിലെ കല്ലുകൾ വേദനാജനകമായ അവസ്ഥയാണ്. വൃക്കയിലെ കല്ല് വാരിയെല്ലുകൾക്ക് താഴെയും പുറകിലും വശത്തും കഠിനമായ വേദനയ്ക്ക് കാരണമാകും. മൂത്രമൊഴിക്കുമ്പോൾ വേദന, ഓക്കാനം, ഛർദ്ദി, പനി, വിറയൽ, പതിവിലും കൂടുതൽ മൂത്രമൊഴിക്കൽ, നിരന്തരമായ മൂത്രമൊഴിക്കൽ എന്നിവയും വൃക്കയിലെ കല്ലുകളുടെ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടാം. 

ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാം. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ രോഗം ഗുരുതരമായി അണുബാധയായി മാറിയാൽ പനിയും വിറയലുമൊക്കെ അനുഭവപ്പെടാം. കല്ലിന്റെ വലുപ്പം, ആകൃതി, കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയ്ക്കനുസരിച്ച് ലക്ഷണങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്.

വൃക്കയിൽ കല്ലുണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്.  ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതാണ് ആദ്യത്തെ കാരണം എന്ന് പറയുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമ്പോൾ ലവണങ്ങളുടെ ചെറിയ തരികൾ കൂടിച്ചേർന്ന് പരലുകൾ രൂപപ്പെടും. വെള്ളത്തിന്റെ അളവ് കൂടി മൂത്രത്തിന്റെ കട്ടി കുറഞ്ഞാൽ പരലുകൾ ഒന്നിച്ച് ചേരാനുള്ള സാധ്യത കുറയും. അത് കല്ലുണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും. 

ചൂട് കാലാവസ്ഥയാണ് മറ്റൊരു കാരണം. ചൂടുകൂടുമ്പോൾ മൂത്രത്തിന്റെ അളവ് കുറയുകയും കട്ടി കൂടുകയും ചെയ്യുന്നു. ഇത് കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. മാംസാഹാരം കഴിക്കുന്നതിന്റെ അളവ് കൂടുന്നത് കല്ലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. മറ്റൊന്ന്, ശരീരത്തിൽ നിന്ന് കാൽസ്യം നഷ്ടപ്പെടുന്ന ഹൈപ്പർകാൽസിയൂറിയ എന്ന അവസ്ഥ വൃക്കയിൽ കല്ല് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. 

ലക്ഷണങ്ങൾ...

1. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നത് വൃക്കയിലെ കല്ലിൻ്റെയോ യുടിഐയുടെയോ ആദ്യകാല ലക്ഷണമാകാം.

2.  മൂത്രത്തിൽ രക്തം കണ്ടാൽ ഒരു മൂത്രപരിശോധന നടത്തുക., കാരണം ഇത് വൃക്കയിലെ കല്ലുകളുടെയോ മറ്റ് രോ​ഗങ്ങളുടെയോ ലക്ഷണമാകാം.

3. ഇടവിട്ട് അമിതമായി മൂത്രമൊഴിക്കുന്നതാണ് മറ്റൊരു ലക്ഷണം.

4. ദുർഗന്ധത്തോടുകൂടിയ മൂത്രം.

5. പനി, വിറയൽ, ഓക്കാനം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

ചർമ്മത്തെ ചെറുപ്പമാക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios