Latest Videos

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച നട്സ് ഏതാണെന്നോ...?

By Web TeamFirst Published Nov 15, 2020, 9:28 AM IST
Highlights

പതിവായി വാൾനട്ട് കഴിക്കുന്ന ആളുകൾക്ക് മറ്റു ആളുകളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറവാണെന്നും ​പഠനത്തിൽ പറയുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും വാൾനട്ട് ഏറെ സഹായകമാണെന്നാണ് പഠനത്തിൽ പറയുന്നത്.

വാൾനട്ട് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളെ തടയുന്നതിന് വാൾനട്ടിന്  ഏറെ കഴിവുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. പതിവായി വാൾനട്ട് കഴിക്കുന്ന ആളുകൾക്ക് മറ്റു ആളുകളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറവാണെന്നും ​പഠനത്തിൽ പറയുന്നു.

ലോമ ലിൻഡ സർവകലാശാലയുമായി സഹകരിച്ച് ബാഴ്‌സയിലെ ഹോസ്പിറ്റൽ ക്ലിനിക്കിൽ നിന്നുള്ള ഡോ. എമിലിയോ റോസിന്റെ നേതൃത്വത്തിൽ പഠനം നടത്തുകയായിരുന്നു. 600 പേരിൽ പഠനം നടത്തുകയായിരുന്നു. പഠനത്തിനായി രണ്ട് ​ഗ്രൂപ്പുകളായി തിരിച്ചു. അതിൽ ഒരു ​ഗ്രൂപ്പിനോട് രണ്ട് വർഷത്തേക്ക് പ്രതിദിനം 30 മുതൽ 60 ഗ്രാം വാൾനട്ട് വരെ കഴിക്കാൻ നിർദേശിച്ചു.

മറ്റ് ​ഗ്രൂപ്പുകാരോട് വാൾനട്ട് ഉൾപ്പെടുത്താതെ സാധാരണ രീതിയിലുള്ള ഭക്ഷണക്രമം പിന്തുടരാൻ നിർദേശിച്ചു. വാൾനട്ട് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തിയവർക്ക് രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് കുറഞ്ഞതായും കണ്ടെത്താനായെന്ന് പഠനത്തിൽ പറയുന്നു. 

'വാൾനട്ട്സ് ആന്റ് ഹെൽത്തി ഏജിംഗ്' (WAHA) പഠനത്തിന്റെ ഭാഗമായിരുന്നു ഈ ഗവേഷണം. 'അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി' ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും 
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും വാൾനട്ട് ഏറെ സഹായകമാണെന്നാണ് പഠനത്തിൽ പറയുന്നത്.

പ്രമേഹരോഗികൾ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ...

click me!