
ഏറ്റവും രുചികരവുമായ പഴങ്ങളിലൊന്നാണ് മാതളനാരങ്ങ. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മാതളം. രക്തസമ്മർദ്ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാൻ മാതളം സഹായിക്കുന്നു. വർദ്ധിച്ചുവരുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ തടയുന്നതിന് മികച്ചൊരു പരിഹാരമാണ് മാതളം.
2019 ൽ 17.9 ദശലക്ഷം ആളുകൾക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ബാധിച്ചതായി കണക്കാക്കുന്നു. അതിനാൽ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ഹൃദയത്തെ പരിപാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ധമനികളെ സംരക്ഷിക്കുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ദിവസവും മൂന്ന് മാതളനാരങ്ങ കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ ദിവസവും മൂന്ന് മാതളനാരങ്ങകൾ കഴിക്കൂ എന്ന കുറിപ്പോടെയാണ് അഞ്ജലി മുഖർജി ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മാതളനാരകം ഒരു ശക്തമായ ആന്റി-അഥെറോജെനിക് ഏജന്റാണ്. ധമനികളെ ശുദ്ധീകരിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും രക്തക്കുഴലുകൾ അടയുന്നത് തടയുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ മൂന്ന് മാസമെങ്കിലും ദിവസവും മൂന്ന് മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.
ശക്തമായ ആന്റിഓക്‌സിഡന്റ് പിന്തുണ നൽകുന്നതിന് പുറമേ ഇത് ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും.
മാതളനാരങ്ങ ജ്യൂസ് പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ആരോഗ്യകരമായ പേശികളുടെ പ്രവർത്തനത്തിനും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനുമുള്ള ഒരു പ്രധാന ഇലക്ട്രോലൈറ്റാണ്. ഇതിൽ ടാന്നിൻ, ആന്തോസയാനിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-അഥെറോജെനിക് ഗുണങ്ങളുണ്ട്. കൂടാതെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ എൽഡിഎൽ, ചീത്ത കൊളസ്ട്രോൾ എന്നിവയുടെ ഓക്സീകരണം മന്ദഗതിയിലാക്കുന്നു. മാതളനാരങ്ങയിൽ കലോറിയും കൊഴുപ്പും കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. വിവിധ പഠനങ്ങൾ ടൈപ്പ് 2 പ്രമേഹം തടയുന്നതിനും ചികിത്സിക്കുന്നതിനും മാതളനാരങ്ങയെ ബന്ധിപ്പിച്ചിട്ടുണ്ട്.
വന്ധ്യതയെ ചെറുക്കാം, ഭക്ഷണത്തില്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവന്നുനോക്കൂ...