Latest Videos

ദിവസവും ബദാം കഴിച്ചാൽ രണ്ട് രോ​ഗങ്ങൾ തടയാം; പുതിയ പഠനം പറയുന്നത്

By Web TeamFirst Published Jul 8, 2021, 2:45 PM IST
Highlights

ദിവസേന രണ്ടു തവണ ബദാം ലഘുഭക്ഷണമായി കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണെന്നും ഡോ. ജഗ്മീത് പറഞ്ഞു. കുട്ടികൾക്ക് ദിവസവും ബ​ദാം നൽകുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
 

ദിവസവും രണ്ട് നേരം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. 216 സ്ത്രീകളും 59 പുരുഷന്മാരും അടങ്ങുന്ന 275 പേരിൽ പഠനം നടത്തുകയായിരുന്നു. ഇവരിൽ പ്രീഡയബറ്റീസ് ഉണ്ടെന്ന് കണ്ടെത്തി. 

പഠനത്തിന്റെ ഭാ​ഗമായി ഇവർ മൂന്ന് മാസം ദിവസവും രണ്ട് നേരം ബദാം കഴിക്കണമെന്ന് ​ഗവേഷകർ നിർദേശിച്ചു. അതോടൊപ്പം അവർ ഒരേ സമയം 340 കലോറിയുള്ള മറ്റ് ഭക്ഷണങ്ങളും കഴിക്കുകയും ചെയ്തു. 

മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇവരിൽ ചീത്ത കൊളസ്ട്രോൾ കുറയുകയും എച്ച്‌ബി‌എ 1 സി അളവ് കുറഞ്ഞതായും പഠനത്തിൽ കണ്ടെത്താനായെന്ന് മുംബെെയിലെ Sir Vithaldis Thackersey College of Home Scienceന്റെ പ്രിൻസിപ്പലും പോഷകാഹാര വിദഗ്ധനുമായ ഡോ. ജഗ്മീത് മദൻ പറഞ്ഞു. 

കൗമാരക്കാരും ചെറുപ്പക്കാരും പോഷക​​ഗുണമുള്ള ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും പ്രീഡയബറ്റിസ് മുതൽ ടൈപ്പ് -2 പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല, ദിവസേന രണ്ടു തവണ ബദാം ലഘുഭക്ഷണമായി കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണെന്നും ഡോ. ജഗ്മീത് പറഞ്ഞു. കുട്ടികൾക്ക് ദിവസവും ബ​ദാം നൽകുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

വയറിന്റെ ആരോഗ്യം ഉറപ്പുവരുത്താം 'സിമ്പിള്‍' ആയി; ശ്രദ്ധിക്കാം ഈ രണ്ട് കാര്യങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!