ചുവന്ന മുളക് ഹൃദ്രോഗ, മസ്തിഷ്‌കാഘാത സാധ്യതകൾ കുറയ്ക്കുമോ...?

By Web TeamFirst Published Dec 21, 2019, 3:50 PM IST
Highlights

 ആഴ്ചയിൽ നാല് തവണയെങ്കിലും മുളക് കഴിക്കുന്നവർക്ക് ഹൃദയാഘാതം മൂലമുള്ള മരണ സാധ്യത 40% കുറവാണെന്നും പക്ഷാഘാതം മൂലം മരണം ഉണ്ടാകാനുള്ള സാധ്യത 50% കുറവാണെന്നും പഠനത്തിൽ പറയുന്നു. 
 

മുളക് കഴിക്കുന്നത് ഹൃദയാഘാതം,പക്ഷാഘാതം എന്നിവയിൽ നിന്നുള്ള മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം. എട്ട് വർഷമായി ഇറ്റലിയിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഴ്ചയിൽ നാല് തവണയെങ്കിലും മുളക് കഴിക്കുന്നവർക്ക് ഹൃദയാഘാതം മൂലമുള്ള മരണ സാധ്യത 40% കുറവാണെന്നും പക്ഷാഘാതം മൂലം മരണം ഉണ്ടാകാനുള്ള സാധ്യത 50% കുറവാണെന്നും പഠനത്തിൽ പറയുന്നു. 

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ശരിയായി രീതിയിലുള്ള ഭക്ഷണക്രമം പിന്തുടർന്നാൽ ആരോ​​ഗ്യത്തോടെയിരിക്കാം. മരണസാധ്യത കൂട്ടുന്നതിന് പിന്നിൽ തെറ്റായ ഭക്ഷണരീതിയാണെന്ന് മെഡിറ്ററേനിയൻ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എപ്പിഡെമിയോളജിസ്റ്റ് മരിയലൗറ ബൊനാഷ്യോ പറഞ്ഞു. 

ആരോഗ്യകരമായ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് പക്ഷാഘാതം, ​ഹൃദ്രോഹം പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷനേടാനാകുമെന്നും മരിയലൗറ പറഞ്ഞു. തെക്കൻ ഇറ്റലിയിലെ മോളിസ് മേഖലയിൽ 25,000 ത്തോളം പേരിലാണ് പഠനം നടത്തിയത്. 
 

click me!