
ചർമ്മ സംരക്ഷണത്തിന് വേണ്ട പ്രധാനപ്പെട്ട പ്രോട്ടീനാണ് കൊളാജൻ. ഇത് ചർമ്മത്തെ മാത്രമല്ല പേശികൾ, എല്ലുകൾ, ലിഗമെൻ്റുകൾ, മറ്റ് ബന്ധിത ടിഷ്യുകൾ എന്നിവയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കൊളാജൻ സ്വാഭാവികമായും ശരീരം ഉത്പാദിപ്പിക്കുന്നതാണ്. എന്നിരുന്നാലും, പ്രായത്തിനനുസരിച്ച്, കൊളാജൻ ഉത്പാദനം കുറയാൻ തുടങ്ങുന്നു. ഇത് ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ എന്നിവയിലേക്ക് നയിക്കുന്നു.
കൊളാജൻ വർദ്ധിപ്പിക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ കൊളാന്റെ അളവ് കൂട്ടുന്നത് തിളക്കമുള്ളതും മനോഹരവുമായ ചർമ്മത്തിന് സഹായിക്കുന്നു. കൊളാജൻ വർദ്ധിപ്പിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമായ സമീകൃതാഹാരം ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അതിനാൽ, കൊളാജന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ.
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ സിട്രസ് പഴങ്ങൾ കൊളാജന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.
ബെറിപ്പഴങ്ങൾ
ചർമ്മത്തിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബെറിപ്പഴത്തിലുണ്ട്. ബെറികളിൽ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
ഇലക്കറികൾ
കൊളാജൻ ഉൽപാദനം വർധിപ്പിച്ചേക്കാവുന്ന ക്ലോറോഫിൽ സമ്പുഷ്ടമാണ് ഇലക്കറികൾ. ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. അത് കൊളാജൻ ഉത്പാദനം, മൊത്തത്തിലുള്ള ചർമ്മ ആരോഗ്യം എന്നിവയ്ക്ക് സഹായിക്കും.
നട്സും വിത്തുകളും
വിറ്റാമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ള നട്സും വിത്തുകളും ചർമ്മത്തെ സംരക്ഷിക്കുന്നു.
വെളുത്തുള്ളി
കൊളാജൻ രൂപീകരണത്തെ പിന്തുണയ്ക്കുന്ന സൾഫർ എന്ന സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു.
തക്കാളി
ലൈക്കോപീൻ എന്ന സംയുക്തം ധാരാളമായി തക്കാളി കൊളാജനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
കുങ്കുമപ്പൂവ് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ, മുഖക്കുരുവിന്റെ പാടുകൾ അകറ്റാം