കുങ്കുമപ്പൂവ് ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ, മുഖക്കുരുവിന്റെ പാടുകൾ അകറ്റാം

Published : Jan 16, 2025, 05:23 PM IST
കുങ്കുമപ്പൂവ് ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ, മുഖക്കുരുവിന്റെ പാടുകൾ അകറ്റാം

Synopsis

ചന്ദനവും കുങ്കുമവും ആയുർവേദ ഔഷധങ്ങളിൽ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. കാരണം അവ ചർമ്മത്തെ സുഖപ്പെടുത്തുന്ന ഗുണങ്ങളും മുഖക്കുരു പാടുകൾ കുറയ്ക്കുന്നതിനും മികച്ച പ്രതിവിധിയാണ്. 

മിക്കവരെയും അലട്ടുന്ന പ്രധാന ചർമ്മ പ്രശ്നമാണ് മുഖക്കുരു. തെറ്റായ ഭക്ഷണക്രമം, സ്ട്രെസ്, മരുന്നുകളുടെ ഉപയോ​ഗം, ചില പോഷകങ്ങളുടെ കുറവ് എല്ലാം തന്നെ മുഖക്കുരു ഉണ്ടാക്കുന്നതിന് ഇടയാക്കും. മുഖക്കുരു പാടുകൾ കുറയ്ക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത പാടുകൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. 

പണ്ട് മുതൽക്കേ ചർമ്മ പ്രശ്നങ്ങൾക്ക് ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കുങ്കുമപ്പുവും ചന്ദവും. ചന്ദനവും കുങ്കുമവും ആയുർവേദ ഔഷധങ്ങളിൽ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. കാരണം അവ ചർമ്മത്തെ സുഖപ്പെടുത്തുന്ന ഗുണങ്ങളും മുഖക്കുരു പാടുകൾ കുറയ്ക്കുന്നതിനും മികച്ച പ്രതിവിധിയാണ്. 

ചന്ദനത്തിന് ആന്റി -ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു സംബന്ധമായ ചുവപ്പ് കുറയ്ക്കാനും സഹായിക്കും. ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ കുങ്കുമപ്പൂവ് നിറം വർദ്ധിപ്പിക്കാനും ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കാനും സഹായിക്കും.

മുഖക്കുരു തടയുന്നതിന് പരീക്ഷിക്കാം കുങ്കുമപ്പൂവ് കൊണ്ടുള്ള ഫേസ് പാക്കുകൾ

ഒന്ന്

1 ടീസ്പൂൺ ചന്ദനപ്പൊടി, ഒരു നുള്ള് കുങ്കുമപ്പൂവ്, 2 ടീസ്പൂൺ പാൽ അല്ലെങ്കിൽ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം ഈ പാക്ക് 15 മിനുട്ട് നേരം ഇട്ട ശേഷം കഴുകി കളയുക.

രണ്ട്

1 ടീസ്പൂൺ ചന്ദനപ്പൊടി, ഒരു നുള്ള് കുങ്കുമപ്പൂവ്, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 2 ടീസ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ നേരം ഈ പാക്ക് ഇടാം.

മൂന്ന്

1 ടീസ്പൂൺ ചന്ദനപ്പൊടി, ഒരു നുള്ള് കുങ്കുമപ്പൂവ്, 1 ടീസ്പൂൺ മുള്ട്ടാണി മിട്ടി, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. 

Read more മുഖം സുന്ദരമാക്കാൻ തക്കാളി ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

 

 

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി