Bloating : വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

By Web TeamFirst Published May 25, 2022, 3:18 PM IST
Highlights

മാനസിക സമ്മര്‍ദ്ദം, ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം പലപ്പോഴും വയറു വീര്‍ക്കുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് നെഞ്ചെരിച്ചില്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കെല്ലാം കാരണമാകുന്നു. 

അൽപം ഭക്ഷണം കഴിച്ചാൽ പോലും വയർ ഉടൻ വീർത്തു വരുന്നത് (Bloating) ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നങ്ങളിലൊന്നാണ്. വയർ വീർക്കുന്നതിന് പിന്നിൽ പല കാരണങ്ങളാണ് ഉള്ളത്. ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഭക്ഷണ ശീലത്തിലെ പ്രതിസന്ധികളും പുതിയ ശീലങ്ങളും ഇവയെല്ലാം പലപ്പോഴും വയർ വീർക്കുന്ന അവസ്ഥക്ക് കാരണമാകാറുണ്ട്. 

മാനസിക സമ്മർദ്ദം (stress), ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം പലപ്പോഴും വയറു വീർക്കുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് നെഞ്ചെരിച്ചിൽ, ദഹന പ്രശ്‌നങ്ങൾ എന്നിവയ്ക്കെല്ലാം കാരണമാകുന്നു. 

'വയറ് വീർക്കുന്നത് പല കാരണങ്ങളാൽ സംഭവിക്കുന്നു. മലബന്ധം, അമിതമായി ഭക്ഷണം കഴിക്കുക, സീലിയാക് രോഗം ഇങ്ങനെ പലതും. അടിവയറ്റിലെ ​ഗ്യാസ് പ്രശ്നത്തെ തുടർന്നും ഇത് സംഭവിക്കുന്നു...'-  പോഷകാഹാര വിദഗ്ധ ഇഷ്തി സലൂജ പറഞ്ഞു. വയറു വീർക്കുന്നത് തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അവർ പറയുന്നു.

വയറ് വീർക്കുന്നത് തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

നടത്തം (walk)...

ഭക്ഷണത്തിനു ശേഷം നടക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. വയറ്റിനുള്ളിൽ തങ്ങി നിൽക്കുന്ന വായു പുറത്തുവിടാനുള്ള മികച്ച വ്യായാമമാണ് നടത്തം. വേഗത്തിൽ നടക്കുക എന്നുള്ളതാണ് പ്രധാനം. 

നാരങ്ങയും ഇഞ്ചിയും(lemon and ginger)...

നാരങ്ങയും ഇഞ്ചിയും അടങ്ങിയ വെള്ളം ദഹനപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഇഷ്തി സലൂജ പറഞ്ഞു. ഇത് ആൽക്കലൈൻ പിഎച്ച് പ്രോത്സാഹിപ്പിക്കുന്നു. അതുവഴി അസിഡിറ്റിയും വാതക രൂപീകരണവും കുറയ്ക്കുന്നു. ഇത് ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുകയും മാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു.

ജീരകം വെള്ളം (cumin water)...

മല്ലിയും പെരുംജീരകവും കുരുമുളക് പൊടിയും ചേർന്നുള്ള പാനീയം ദഹനപ്രശ്നങ്ങൾ കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. ദിവസവും ഭക്ഷണത്തിന് ശേഷം ഇവ ചേർത്ത വെള്ളം കുടിക്കുന്നത് വയറ് വീർക്കുന്നതും തടയുന്നു. 

മലബന്ധം ഒഴിവാക്കൂ (constipation)...

മലബന്ധം ഒഴിവാക്കിയാൽ തന്നെ വയർ വീർക്കുന്നതിന് നല്ലൊരു ആശ്വാസം ലഭിക്കും. നാരുകൾ കൂടുതൽ അടങ്ങിയപഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ്, വെള്ളം എന്നിവ ധാരാളം കഴിക്കുന്നത്‌ വയർ വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. 

ഭക്ഷണം ചവച്ചരച്ച് കഴിക്കൂ (Chew food)...

വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. വേഗത്തിൽ വാരിവലിച്ചു ‌ഭക്ഷണം കഴിക്കുന്നത്‌ മൂലം ഗ്യാസ് ധാരാളം ഉള്ളിലെത്തും. ഇതും വയർ വീർക്കാൻ കാരണമാകും. അതുകൊണ്ട് പതുക്കെ ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കാൻ.

Read more എപ്പോഴും വയറിന് പ്രശ്‌നമാണോ? അറിയേണ്ട കാര്യങ്ങള്‍...

 

click me!