ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അണ്ഡാശയ, സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു : പഠനം

By Web TeamFirst Published Feb 2, 2023, 9:49 AM IST
Highlights

ലണ്ടനിലെ ഇംപീരിയൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം വിവിധ തരത്തിലുള്ള ക്യാൻസറുകൾ വികസിപ്പിക്കുന്നതിനും മരിക്കുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും പഠനത്തിൽ പറയുന്നു.

അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് ദോഷകരമാണെന്ന കാര്യം നമ്മുക്ക് പലർക്കും അറിയാം. ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് എന്താണെന്നോ? അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗം അണ്ഡാശയ, സ്തനാർബുദം എന്നിവയിൽ നിന്നുള്ള മരണ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ​ഗവേഷകർ പറയുന്നു.

ലണ്ടനിലെ ഇംപീരിയൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം വിവിധ തരത്തിലുള്ള ക്യാൻസറുകൾ വികസിപ്പിക്കുന്നതിനും മരിക്കുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും പഠനത്തിൽ പറയുന്നു.

പാക്കേജുചെയ്ത ചിപ്‌സ്, ശീതീകരിച്ച ഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, ശീതളപാനീയങ്ങൾ, ഹോട്ട് ഡോഗ്, എന്നിവയും മറ്റും സാധാരണയായി അൾട്രാ-പ്രോസസ്ഡ് ഭക്ഷണത്തിൽ ഉൾപ്പെടുന്നവയാണ്. പഠനത്തിന്റെ ഭാ​ഗമായി 40 നും 69 നും ഇടയിൽ പ്രായമുള്ള 200,000 മുതിർന്നവരുടെ ഭക്ഷണക്രമം ​ഗവേഷകർ ട്രാക്ക് ചെയ്തു. ഭക്ഷണങ്ങളെ നാല് ഗ്രൂപ്പുകളായി തരം തിരിച്ചു. സംസ്‌കരിക്കാത്തതും സംസ്‌കരിച്ചതുമായ പാചക ചേരുവകൾ, സംസ്‌കരിച്ചതും അൾട്രാ പ്രോസസ്സ് ചെയ്തതവയും.

ലണ്ടനിലെ ഗവേഷകർ കാൻസർ രോഗനിർണ്ണയങ്ങളുടെ ആവൃത്തിയും മുതിർന്നവരുടെ അതേ ഗ്രൂപ്പിലെ കാൻസർ സംബന്ധമായ മരണങ്ങളും പരിശോധിച്ചു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്ന ആളുകൾക്ക് എല്ലാ തരത്തിലുമുള്ള ക്യാൻസറുകൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. രോഗം ബാധിച്ചവർ അതിൽ നിന്ന് മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

ശാരീരിക പ്രവർത്തനങ്ങൾ, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), സാമൂഹിക-സാമ്പത്തിക നില, പുകവലി, മദ്യപാനം തുടങ്ങിയ ഘടകങ്ങളുമായി പൊരുത്തപ്പെടുത്തലിനു ശേഷവും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും ക്യാൻസറും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നതായി ഇംപീരിയൽ പഠനം അഭിപ്രായപ്പെട്ടു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ഓരോ 10 ശതമാനം വർദ്ധനവിനും ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ വരാനുള്ള സാധ്യതയിൽ 2 ശതമാനം വർദ്ധനവ് ഉണ്ടെന്ന് പഠനം കണ്ടെത്തി.

'ക്യാൻസർ സാധ്യത ഉൾപ്പെടെ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന്റെ വർദ്ധിച്ചുവരുന്ന തെളിവുകൾ ഈ പഠനം കൂട്ടിച്ചേർക്കുന്നു...' - എസ്റ്റർ വാമോസ് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ​ഗവേഷകനായ ഡോ. എസ്റ്റർ വാമോസ് പറഞ്ഞു.

ചില ഭക്ഷണങ്ങൾ വളരെ പ്രോസസ്സ് ചെയ്തതോ അൾട്രാ പ്രോസസ്സ് ചെയ്തതോ ആണ്. അവയിൽ മിക്കവാറും പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, കൃത്രിമ നിറങ്ങൾ അല്ലെങ്കിൽ പ്രിസർവേറ്റീവുകൾ തുടങ്ങിയ നിരവധി ചേരുവകൾ ഉണ്ടായിരിക്കും. കൊഴുപ്പ്, അന്നജം, ചേർത്ത പഞ്ചസാര, ഹൈഡ്രജനേറ്റഡ് കൊഴുപ്പ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പദാർത്ഥങ്ങളിൽ നിന്നാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ നിർമ്മിക്കുന്നത്. കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും അല്ലെങ്കിൽ സ്റ്റെബിലൈസറുകളും പോലുള്ള അഡിറ്റീവുകളും അവയിൽ അടങ്ങിയിരിക്കാം.

ശീതീകരിച്ച ഭക്ഷണം, ശീതളപാനീയങ്ങൾ, ഹോട്ട് ഡോഗ്, കോൾഡ് കട്ട്, ഫാസ്റ്റ് ഫുഡ്, പാക്കേജുചെയ്ത കുക്കികൾ, കേക്കുകൾ, ഉപ്പിട്ട ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഈ ഭക്ഷണങ്ങളുടെ ഉദാഹരണങ്ങൾ.

സ്തനാർബുദം കണ്ടുപിടിക്കാൻ ബ്രെസ്റ്റ് എംആർഐ ഫലപ്രദം : പഠനം

 

click me!