വാൾനട്ടും സ്തനാര്‍ബുദവും തമ്മിലുളള ബന്ധം?

By Web TeamFirst Published Mar 29, 2019, 7:18 PM IST
Highlights

വാൾനട്ട് കഴിക്കുന്നത് സ്തനാര്‍ബുദം വരാനുളള സാധ്യതയെ കുറയ്ക്കുമെന്ന് പുതിയ പഠനം.

വാൾനട്ട് കഴിക്കുന്നത് സ്തനാര്‍ബുദം വരാനുളള സാധ്യതയെ കുറയ്ക്കുമെന്ന് പുതിയ പഠനം. ദിവസവും രണ്ട് വാൾനട്ട് വീതം കഴിക്കുന്നത് സ്തനാര്‍ബുദം ഉണ്ടാക്കുന്ന ജീനുകളെ നശിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അമേരിക്കയിലെ മാര്‍ഷല്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. സ്തനാര്‍ബുദ വളര്‍ച്ചയെ തടയാനുളള കഴിവ് വാൾനട്ടുകള്‍ക്ക് ഉണ്ടെന്നാണ് പഠനം പറയുന്നത്. ജേണല്‍ ന്യൂട്രീഷന്‍ റിസര്‍ച്ചാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് മെറ്റബോളിസം കൂട്ടാൻ സഹായിക്കുമെന്ന് നേരത്തെ ചില പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. ജേണൽ ന്യൂട്രീഷൻ റിസേർച്ച് ആന്‍റ് പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും നല്ലതാണ് വാൾനട്ട്.  മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും ഓർമ്മശക്തി കൂട്ടാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് അടുത്തിടെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലും പറയുന്നു. 


 

click me!