വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ
ശരീരഭാരം കുറയ്ക്കാൻ ഓട്സ് മികച്ച ഭക്ഷണമാണ്. ഉയർന്ന നാരുകളും കുറഞ്ഞ കലോറിയുമുള്ള ഭക്ഷണമാണ് ഓട്സ്. കാരണം അവ രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയ ചെയ്യുന്നു.

വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ
ശരീരഭാരം കുറയ്ക്കാൻ ഓട്സ് മികച്ച ഭക്ഷണമാണ്. ഉയർന്ന നാരുകളും കുറഞ്ഞ കലോറിയുമുള്ള ഭക്ഷണമാണ് ഓട്സ്. കാരണം അവ രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയ ചെയ്യുന്നു.
വേവിച്ച സ്റ്റീൽ-കട്ട് അല്ലെങ്കിൽ റോൾഡ് ഓട്സ് തിരഞ്ഞെടുക്കുക
കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ച് വേവിച്ച സ്റ്റീൽ-കട്ട് അല്ലെങ്കിൽ റോൾഡ് ഓട്സ് തിരഞ്ഞെടുക്കുക. ബെറികൾ, നട്സ് അല്ലെങ്കിൽ ചിയ വിത്തുകൾ പോലുള്ളവ ചേർത്ത് ഓട്സ് തയ്യാറാക്കാവുന്നതാണ്.
ഓട്‌സിനൊപ്പം പച്ചക്കറികൾ വേവിച്ചു ചേർത്തു കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു
ഓട്‌സിനൊപ്പം പച്ചക്കറികൾ വേവിച്ചു ചേർത്തു കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു. പച്ചക്കറികൾ നാരുകളാൽ സമ്പുഷ്ടമാണ്. പച്ചക്കറികൾ വേവിച്ച് ലേശം ഉപ്പും കുരുമുളകു പൊടിയും വിതറി ഇത് ഓട്‌സിൽ ഉടച്ചു ചേർത്തോ അല്ലാതെയോ കഴിക്കാം.
പ്ലെയിൻ ഓട്സ് കഴിക്കുന്നത് ഗുണം ചെയ്യും
നിയന്ത്രിത അളവിൽ പ്ലെയിൻ ഓട്സ് കഴിക്കുന്നത് ഗുണം ചെയ്യും. പ്രമേഹമുള്ളവർക്ക് ഓട്സ് ആരോഗ്യകരമായ ഭക്ഷണമാണ്.
അത്താഴത്തിന് ഓട്സ് സ്മൂത്തിയായും കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു
അത്താഴത്തിന് ഓട്സ് സ്മൂത്തിയായും കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. അത്താഴത്തിന് ഓട്‌സ് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്.
വാഴപ്പഴം പോലുള്ള പഴങ്ങൾ ചെറിയ അളവിൽ ചേർക്കുക.
ഓട്‌സ് വെള്ളം അല്ലെങ്കിൽ ബദാം മിൽക്ക് പോലുള്ള കുറഞ്ഞ കലോറി പാൽ ഉപയോഗിച്ച് വേവിക്കുക. മധുരത്തിനായി ബെറികൾ അല്ലെങ്കിൽ വാഴപ്പഴം പോലുള്ള പഴങ്ങൾ ചെറിയ അളവിൽ ചേർക്കുക.
ഓട്‌സ് ഉപ്പുമാവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഒരു ടീസ്പൂൺ ചിയ സീഡ്സോ ഫ്ളാക്സ് സീഡുകളോ കൂടി ചേർത്ത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഓട്‌സ് ഉപ്പുമാവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിവിധ പച്ചക്കറികൾ ചേർത്ത് ഓട്സ് ഉപ്പുമാവ് തയ്യാറാക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

