Home Remedies for Constipation : മലബന്ധം അകറ്റാൻ ഇതാ നാല് എളുപ്പ വഴികൾ

Published : Jul 29, 2022, 01:05 PM IST
Home Remedies for Constipation : മലബന്ധം അകറ്റാൻ ഇതാ നാല് എളുപ്പ വഴികൾ

Synopsis

ഭക്ഷണത്തിൽ ആവശ്യത്തിന് ഫൈബർ ഇല്ലാത്തതും, സമ്മർദ്ദം, ഡയറ്റിലെ മാറ്റങ്ങൾ, ചില മെഡിക്കൽ അവസ്ഥകൾ എന്നിവ കാരണം മലബന്ധം ഉണ്ടാകാം. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുർവേദ വിദഗ്ധ ഡോ. ദിക്സ ഭാവ്സ പറയുന്നു.  

ഇന്ന് പലരും അനുഭവിക്കുന്ന സാധാരണമായ ഗ്യാസ്ട്രോണമിക് പ്രശ്നങ്ങളിലൊന്നാണ് മലബന്ധം (constipation).  ക്രമരഹിതമായ ഭക്ഷണശീലങ്ങളും ഉദാസീനമായ ജീവിതശൈലിയുമാണ് ഇതിന് പിന്നിലെ പ്രധാനകാരണങ്ങൾ. ശരിയായി മലവിസർജ്ജനം നടക്കാത്തത് പലരിലും അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, വയറുവേദന പോലുള്ള മറ്റ് ദഹനപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. 

ഭക്ഷണത്തിൽ ആവശ്യത്തിന് ഫൈബർ ഇല്ലാത്തതും, സമ്മർദ്ദം, ഡയറ്റിലെ മാറ്റങ്ങൾ, ചില മെഡിക്കൽ അവസ്ഥകൾ എന്നിവ കാരണം മലബന്ധം ഉണ്ടാകാം. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുർവേദ വിദഗ്ധ ഡോ. ദിക്സ ഭാവ്സ പറയുന്നു.

പച്ചക്കറികൾ, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് മലബന്ധത്തിന്റെ ലക്ഷണങ്ങളെ സ്വാഭാവികമായി ലഘൂകരിക്കാൻ സഹായിക്കുമെന്നും ഡോ. ദിക്സ പറഞ്ഞു.

മലബന്ധം നിങ്ങൾക്ക് ഒരു വിട്ടുമാറാത്ത പ്രശ്നമായി മാറിയിട്ടുണ്ടെങ്കിൽ, പാലുൽപ്പന്നങ്ങൾ, കഫീൻ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ആവശ്യത്തിന് വെള്ളവും വ്യായാമവും ചെയ്യുന്നത് മലബന്ധ പ്രശ്നം ഒരു പിരിധി വരെ കുറയ്ക്കാൻ സഹായിക്കും.

ഉണക്ക മുന്തിരി....

മലബന്ധം ഒഴിവാക്കുന്നതിനുള്ള പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്നതാണ് ഉണക്ക മുന്തിരി. ഇതിൽ സോർബിറ്റോൾ (ഒരു തരം കാർബോഹൈഡ്രേറ്റ്) അടങ്ങിയിട്ടുണ്ട്. കുടലിലേക്ക് വെള്ളം വലിച്ചുകൊണ്ട് മലബന്ധം ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു. കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി കുതിർത്ത് വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായകമാണ്.

ഉലുവ...

1 ടീസ്പൂൺ ഉലുവ വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുക.  മലബന്ധം മാത്രമല്ല ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും ഫലപ്രദമാണ്.

നെയ്യ്...

വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ നിലനിർത്താൻ നെയ്യ് സഹായിക്കുന്നു. നെയ്യ് മികച്ച പ്രകൃതിദത്ത പോഷകഗുണമുള്ളതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കലും ഉറക്കവും ഉൾപ്പെടെയുള്ള അസ്ഥികളുടെ ബലം വർധിപ്പിക്കുന്നതുപോലുള്ള മറ്റ് ആരോഗ്യ ഗുണങ്ങളുണ്ട്. നെയ്യ് ശരീരത്തിന് ലൂബ്രിക്കേഷൻ നൽകുകയും കുടൽ വൃത്തിയാക്കുകയും ചെയ്യുന്നു. ഇത് മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

നെല്ലിക്ക...

രാവിലെ വെറും വയറ്റിൽ പതിവായി നെല്ലിക്ക കഴിക്കുന്നത് മുടി കൊഴിച്ചിൽ, ശരീരഭാരം കുറയ്ക്കൽ, മലബന്ധം അകറ്റുക ഇവയ്ക്ക് സഹായിക്കുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പക്ഷിപ്പനി ; ഈ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകരുത്
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും, ചീത്ത കൊളസ്ട്രോൾ കുറയ്ക്കും ; ദിവസവും ഈ പാനീയം ശീലമാക്കൂ