ടെൻഷനടിക്കേണ്ട; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതവണ്ണം എളുപ്പം കുറയ്ക്കാം

Web Desk   | Asianet News
Published : Jun 17, 2020, 02:54 PM ISTUpdated : Jun 18, 2020, 01:42 PM IST
ടെൻഷനടിക്കേണ്ട; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതവണ്ണം എളുപ്പം കുറയ്ക്കാം

Synopsis

പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് പ്രധാന ഘടകമാണ് പൊണ്ണത്തടിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയെയാണ്‌ അമിതവണ്ണം എന്ന് പറയുന്നത്. അമിതവണ്ണം പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകും. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് അമിതവണ്ണം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്. 

പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് പ്രധാന ഘടകമാണ് പൊണ്ണത്തടിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.  

വ്യായാമം ചെയ്യുന്നത് കലോറി ഇല്ലാതാക്കാൻ സഹായിക്കുന്നു. ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് ഭാരം വർദ്ധിക്കുന്നതിന് കാരണമാകും. ദിവസവും 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗം പ്രമേഹം, വൻകുടൽ കാൻസർ, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ശരീരത്തിന്റെ ഉയരം, ഭാരം ഒരു ദിവസം ചെയ്യുന്ന പ്രവൃത്തി എന്നിവയെ ആശ്രയിച്ചാണ് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കേണ്ടത്. ശരീരഭാരം കുറയാൻ 80 ശതമാനത്തോളം സഹായിക്കുന്നത് ഡയറ്റിങ് (deiting). ഭക്ഷണത്തിന് അര മണിക്കൂർ മുമ്പായി രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് പതിവാക്കുക. 

നിത്യവും സമയത്തിന് ആഹാരം കഴിക്കുക. ആഹാരം സാവധാനം ചവച്ചരച്ച് കഴിക്കുക. കാരണം, ഭക്ഷണത്തിന്റെ ആദ്യഘട്ട ദഹനം നടക്കുന്നത് വായിലാണ്. ദോശ, ഇഡ്ഡലി, ചോറ് എല്ലാം അളവ് കുറച്ച് കഴിക്കുക. ഉരുളക്കിഴങ്ങ് കുറച്ച് ,സാമ്പാർ, മീൻ കറി എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

നാരുകൾ ധാരാളം അടങ്ങിയ തവിട് കളയാത്ത ധാന്യങ്ങൾ, പരിപ്പ്, പയറ് മുതലായവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഭക്ഷണത്തിൽ കൊഴുപ്പ്, അന്നജം(carbohydrates) ഇവ കുറവും പ്രോട്ടീൻ കൂടുതലുമായിരിക്കണം.

ഓട്സ് ,റാഗി തുടങ്ങിയവയിലെ നാരുകൾ വളരെ നല്ലതാണ്. രാത്രി വെെകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകും. അത് കൊണ്ട് രാത്രിയിൽ എപ്പോഴും കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

കുട്ടിക്കാലത്ത് ബീച്ചിൽ വെച്ച് കണ്ടുപിരിഞ്ഞു, ഇരുപതു വർഷങ്ങൾക്ക് ശേഷം വിവാഹിതരായി, ഏറെ കാല്പനികം ഈ ബന്ധം...
 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ