ആർത്തവ സമയത്തെ വേദന ഇല്ലാതാക്കാൻ എന്ത് ചെയ്യണം; ഡോക്ടർ പറയുന്നു

By Web TeamFirst Published Jun 17, 2020, 11:05 AM IST
Highlights

ആർത്തവ സമയത്തുണ്ടാകുന്ന ശരീരവേദനയുടെ കാഠിന്യം പലരിലും പല തരത്തിലായിരിക്കും. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. 

ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. ആർത്തവ സമയത്ത് വയറുവേദനയും മറ്റ് അസ്വസ്ഥകളും അനുഭവപ്പെടാറുണ്ട്. ചിലർക്ക് സഹിക്കാനാവാത്ത വേദനയായിരിക്കും. നടുവേദന, വയറുവേദന, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. 

ആർത്തവ സമയത്തുണ്ടാകുന്ന ശരീരവേദനയുടെ കാഠിന്യം പലരിലും പല തരത്തിലായിരിക്കും. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. 

' ഗർഭാശയ സ്തരത്തിൽ നിന്ന് 'പ്രോസ്റ്റാഗ്ലാൻഡിൻസ്' ( prostaglandins) പുറപ്പെടുവിക്കുന്നതാണ് ആർത്തവ വേദന ഉണ്ടാക്കുന്നത്. വീക്കം, പേശികളുടെ സങ്കോചം, മലബന്ധം, രക്തം കട്ടപിടിക്കൽ എന്നിവയ്ക്ക് കാരണമാകുന്നു.' -  ചെന്നെെയിലെ പ്രമുഖ 
ന്യൂട്രീഷനിസ്റ്റ്  ഡോ. ധരിനി കൃഷ്ണൻ
പറയുന്നു.

ആര്‍ത്തവകാലത്തെ വയറ്‌ വേദനയ്‌ക്ക്‌ പ്രധാന കാരണം ഗര്‍ഭപാത്ര ഭിത്തിയിലെ ചര്‍മ്മം അടരുന്നതും അനുബന്ധമായി ഉണ്ടാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻസ്‌ എന്ന ഹോര്‍മോണുകളുമാണ്‌. പ്രോസ്റ്റാഗ്ലാൻഡിൻസും വേദനയും ഒരുമിച്ചാണ്‌ ഉണ്ടാകുന്നത്.

 

 

' പോഷകാഹാര കുറവ് ആർത്തവ വേദന ഉണ്ടാകാൻ പ്രധാനപ്പെട്ട ഒരു കാരണമാണ്. ആഗോളതലത്തിൽ 30% സ്ത്രീകളിലും ഇരുമ്പിന്റെ കുറവ് കണ്ട് വരുന്നു' -  ഡോ. ധരിനി പറയുന്നു. 

ഇരുമ്പ് കുറയുന്നത് ഛർദ്ദി, ആർത്തവത്തിന് മുമ്പുള്ള ക്ഷീണം, പിരിമുറുക്കം എന്നിവയ്ക്ക് കാരണമാകും. അതിനാൽ, കഴിയുന്നത്ര പതിവായി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് പയറുവർ​ഗങ്ങൾ, നട്സ്, പച്ചനിറത്തിലുള്ള ഇലക്കറികൾ, ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. 

സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരം ഉൽ‌പാദിപ്പിച്ചേക്കാവുന്ന അധിക ഈസ്ട്രജനെ ഇല്ലാതാക്കുകയും വീക്കം കുറയ്ക്കുകയും നിങ്ങളുടെ ശരീരത്തിലെ ആർത്തവത്തിനു മുമ്പുള്ള പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു. 

ആർത്തവ സമയത്ത് ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോ. ധരിനി പറയുന്നത്. കാരണം, ഇവയിൽ  ഉയർന്ന അളവിൽ 'ട്രാന്‍സ് ഫാറ്റ്'(Trans fat) എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ആർത്തസമയത്ത് കഠിനമായ വ്യായാമം ഒഴിവാക്കണമെന്നും അവർ പറയുന്നു.

'കൊവിഡ് 19 ചിലരില്‍ ഗുരുതരമാകും'; ശ്രദ്ധിക്കേണ്ടവര്‍ ഇവരാണ്....
 

click me!