ശരീരഭാരം കുറയ്ക്കണമെന്നുണ്ടോ; എങ്കിൽ 'മുട്ട ഡയറ്റ്' പരീക്ഷിച്ച് നോക്കൂ

Published : May 11, 2019, 07:46 PM IST
ശരീരഭാരം കുറയ്ക്കണമെന്നുണ്ടോ; എങ്കിൽ 'മുട്ട ഡയറ്റ്' പരീക്ഷിച്ച് നോക്കൂ

Synopsis

തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് 'മുട്ട ഡയറ്റ്' പരീക്ഷിച്ച് നോക്കാം. വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റാണ് 'മുട്ട ഡയറ്റ്'. ഈ ഡയറ്റ് ഫോളോ ചെയ്യേണ്ടത് ഇങ്ങനെ.

തടി കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. അതിലൊന്നാണ് എ​ഗ് ഡയറ്റ്. കുറച്ച് ദിവസം കൊണ്ട് വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്ന ഡ‍യറ്റാണ് എ​ഗ് ഡയറ്റ്. മുട്ട കഴിച്ചാൽ ശരീരഭാരം കൂടുമെന്നാണ് പലരുടെയും ധാരണ. എങ്കിൽ അത് തെറ്റാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. മുട്ടയെ ആരോഗ്യകരമാക്കുന്നത്‌ ഇതിലെ പ്രോട്ടീനും വൈറ്റമിനുകളുമാണ്‌. തടി കൂട്ടാതെ തന്നെ മുട്ടയെ ആശ്രയിച്ചു വണ്ണം കുറയ്ക്കാന്‍ ഈ മുട്ട ഡയറ്റ് കൊണ്ട് സാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

വളരെ പ്രോട്ടീന്‍ സമ്പുഷ്ടമായൊരു ആഹാരക്രമം ആണ് ഈ മുട്ട ഡയറ്റ്. അതുകൊണ്ടു തന്നെ ഈ ഡയറ്റ് പിന്തുടരുന്നവര്‍ ആഴ്ചയില്‍ ആറു ദിവസം മുടങ്ങാതെ ഇരുപത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യണം എന്നത് നിര്‍ബന്ധമാണ്‌. അതായത് മുട്ട കഴിച്ചു വെറുതെയിരുന്നാല്‍ ഉള്ള തടി കൂടുമെന്ന് ചുരുക്കം.ഉയര്‍ന്ന അളവിലെ പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുമ്പോള്‍ ശരീരത്തിന് ആയാസം നല്‍കണം ഇല്ലെങ്കില്‍ അത് അജീര്‍ണ്ണം ഉണ്ടാക്കും.

മുട്ട ഡയറ്റ് ഫോളോ ചെയ്യേണ്ട രീതി എങ്ങനെയെന്ന് നോക്കാം...

ബ്രേക്ക് ഫാസ്റ്റ്...

2 പുഴുങ്ങിയ മുട്ട അല്ലെങ്കില്‍ രണ്ട് മുട്ടയുടെ വെള്ള ചേര്‍ത്തുള്ള ഓംലെറ്റ്‌, ഒരു കപ്പ്‌ സിട്രിക്‌ ജ്യൂസ്‌. 

ഉച്ചയ്ക്ക്...

വേവിച്ച പച്ചകറികള്‍, ഒരു ഗ്ലാസ്‌ തൈര് അല്ലെങ്കില്‍ യോഗര്‍ട്ട്

രാത്രി...

  സ്റ്റീംഡ്‌ ചിക്കന്‍, മീന്‍, അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത പനീര്‍, സാലഡ്‌, പച്ചകറികള്‍. രാത്രി വൈകി വിശക്കുന്നവര്‍ക്ക് ഒരു ജ്യൂസ്‌ അല്ലെങ്കില്‍ ഡ്രൈ ഫ്രൂട്ട്സ് ചേര്‍ത്ത ഒരു  ഗ്ലാസ്‌ പാല്‍ കുടിക്കാം.

ഈ ഡയറ്റ് പൂര്‍ണമായും സ്വീകരിച്ചാല്‍ ഒരു മാസം കൊണ്ട് നാലു കിലോ വരെ കുറയ്ക്കാന്‍ സഹായമാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ