കോളോറെക്ടൽ ക്യാന്‍സര്‍ വരുന്നത് തടയാൻ ചെയ്യേണ്ട 5 കാര്യങ്ങൾ
ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും കോളോറെക്ടൽ ക്യാന്‍സര്‍ വരുന്നത് തടയാൻ സഹായിക്കും. കോളോറെക്ടൽ ക്യാന്‍സറിനെ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ഫൈബർ അടങ്ങിയ പഴങ്ങളും, പച്ചക്കറികളും കഴിക്കുന്നത് കോളോറെക്ടൽ ക്യാന്‍സര്‍ വരുന്നത് തടയാൻ സഹായിക്കും. അതേസമയം കടകളിൽ നിന്നും നിരന്തരം ഭക്ഷണം വാങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ശരീരഭാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. പുകവലി, മദ്യപാനം തുടങ്ങിയവ കോളോറെക്ടൽ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. ദിവസവും വ്യായാമം ചെയ്യാൻ മറക്കരുത്.
പരിശോധന നടത്തണം
ഇടയ്ക്കിടെ പരിശോധിക്കുന്നത് രോഗം നേരത്തെ കണ്ടുപിടിക്കാനും ചികിത്സ എളുപ്പമാക്കാനും സഹായിക്കും.
ലക്ഷണങ്ങൾ തിരിച്ചറിയാം
അയണിന്റെ അളവ് കുറയുക, ശരീരഭാരം കുറയുക, മലത്തിൽ രക്തം വരുന്നത് തുടങ്ങിയവയെല്ലാം കോളോറെക്ടൽ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
കുടലിന്റെ ആരോഗ്യം
ആരോഗ്യമുള്ള കുടൽ കോളോറെക്ടൽ ക്യാൻസർ വരുന്നതിന്റെ സാധ്യത കുറയ്ക്കുന്നു. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

