മുഖത്തെ ചുളിവുകൾ മാറാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

Web Desk   | Asianet News
Published : Mar 02, 2021, 02:13 PM IST
മുഖത്തെ ചുളിവുകൾ മാറാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

Synopsis

മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള ഫേസ് പാക്കുകളെ കുറിച്ചറിയാം.

മുഖസൗന്ദര്യത്തിനായി പല തരം ഫേസ് പാക്കുകൾ ഉപയോഗിക്കുന്നവരാണ് നാം. എന്നാൽ മുട്ട ഉപയോഗിച്ചുള്ള ഫേസ് പാക്ക് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?. മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള ഫേസ് പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് മിശ്രിതം നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടുക. ഇത് നല്ല പോലെ ഉണങ്ങിയ ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിന് കട്ടി നൽകുന്നതിനും ടോൺ ചെയ്യുന്നതിനും മുട്ടയുടെ വെള്ള സഹായിക്കും. നാരങ്ങ നീര് ഒരു ശക്തമായ ആസ്ട്രിജൻ്റ് ആണ്. ഇത് ബാക്ടീരിയയ്ക്ക് കാരണമാകുന്ന മുഖക്കുരുവിനെ ചെറുക്കുകയും ചർമ്മത്തിൻ്റെ നിറം കുറയുന്നത് നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. 

രണ്ട്...

ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ഈ മൂന്ന് ചേരുവകളും ചേർത്ത് മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ബദാം ഓയിൽ മുഖക്കുരുവിനെ തടയുക മാത്രമല്ല, ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. 

മൂന്ന്...

വരണ്ട ചർമ്മമുള്ള സ്ത്രീകൾക്ക് മികച്ചൊരു പാക്കാണിത്. ചർമത്തിന് ആവശ്യമായ ജലാംശം നൽകാൻ സഹായിക്കുന്ന ഒരു പാക്ക് കൂടിയാണിത്. ഒരു മുട്ടയുടെ വെള്ള അല്ലെങ്കിൽ മുട്ടയുടെ മഞ്ഞക്കരു, ഒരു പഴുത്ത അവോക്കാഡോയുടെ നാലിലൊന്ന്, ഒരു ടീസ്പൂൺ തൈര് എന്നീ ചേരുവകൾ ആവശ്യമാണ്. ആദ്യം അവോക്കാഡോ ഏറ്റവും നല്ല പേസ്റ്റായി ഉടച്ചെടുക്കുക. അതിനുശേഷം മുട്ടയുടെ വെള്ളയോ മുട്ടയുടെ മഞ്ഞയോ, തൈരിനോടൊപ്പം ചേർത്ത് ഈ പേസ്റ്റിലേക്ക് ചേർക്കുക. ഇത് മുഖത്ത് പുരട്ടുക. പേസ്റ്റ് ഉണങ്ങിക്കഴിഞ്ഞാൽ, ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകി കളയുക.
 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ