
പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഈ അവസ്ഥ ശരീരത്തിന്റെ വിവിധ അവയവങ്ങളായ ഹൃദയം, പാൻക്രിയാസ്, കരൾ എന്നിവയെ ബാധിക്കും.
പ്രമേഹം മൂലം വൃക്കകൾക്കും പ്രതികൂല ഫലം ഉണ്ടാകും. രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ അരിച്ചെടുക്കുക എന്നതാണ് വൃക്കകളുടെ ലക്ഷ്യം. ടൈപ്പ് 2 പ്രമേഹ രോഗബാധിതനാകുമ്പോൾ ഗ്ലൂക്കോസ് ഫിൽട്ടർ ചെയ്യാൻ വൃക്കയെ പ്രേരിപ്പിക്കുന്നു. ഇത് ഫലപ്രദമല്ലാത്ത വൃക്കകളുടെ പ്രവർത്തനത്തിന് കാരണമാകുന്നു.
പ്രമേഹംമൂലമുണ്ടാകുന്ന വൃക്കരോഗത്തെ 'ഡയബറ്റിക് നെഫ്രോപ്പതി' എന്ന് വിളിക്കുന്നു. ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുമ്പോൾ വൃക്കയിലെ കല്ലുകൾക്കും കാരണമാകും. ഡയബറ്റിക്ക് നെഫ്രോപ്പതി തടയാനും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
പുകവലി ഒഴിവാക്കാം...
പുകവലി പ്രമേഹത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉദ്ധാരണക്കുറവ്, പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക...
ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് കൊഴുപ്പുകൾ, ഫൈബർ, പ്രോട്ടീൻ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. സംസ്കരിച്ച ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുക.
വ്യായാമം ശീലമാക്കൂ....
വ്യായാമമില്ലായ്മ ശരീരഭാരം വർദ്ധിപ്പിക്കാനും മറ്റ് നിരവധി ആരോഗ്യ അവസ്ഥകൾക്കും കാരണമാകും. ഇത് ഡയബറ്റിക്ക് നെഫ്രോപ്പതിയ്ക്ക് കാരണമാകും. ആരോഗ്യകരമായ ശരീരം നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുക.
ധാരാളം വെള്ളം കുടിക്കുക...
നിർജ്ജലീകരണം ശരീരത്തിന് കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്താൻ കാരണമാകും. ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
60 കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍; സ്വകാര്യമേഖലയില്‍ ഡോസിന് 250 രൂപ