മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുട്ട ഇങ്ങനെ ഉപയോ​ഗിക്കൂ

Published : Nov 03, 2022, 04:45 PM ISTUpdated : Nov 03, 2022, 04:51 PM IST
മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുട്ട ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

മുട്ടയിൽ മൾട്ടിവിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് വാസ്തവത്തിൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. അയോഡിൻ, സൾഫർ എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്നതിനും സഹായിക്കുന്നു. 

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം ആ​ഗ്രഹിക്കുന്നവരാണ് നമ്മളിൽ അധികം പേരും. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതെ സമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കും. 

മുട്ടയിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുകയും എല്ലാ ജലാംശവും ഇലാസ്തികതയും നൽകുകയും ചെയ്യുന്നു. മുട്ടയുടെ വെള്ള നേർത്ത വരകളും ചുളിവുകളും തടയുന്നതിനുള്ള മികച്ച മാർ​ഗമാണ്. മുട്ടയുടെ വെള്ളയിൽ റൈബോഫ്ലേവിൻ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ കൊളാജൻ നില നിലനിർത്തുന്നതിന് സഹായിക്കുന്നു.

മുട്ടയിൽ മൾട്ടിവിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് വാസ്തവത്തിൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. അയോഡിൻ, സൾഫർ എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്നതിനും സഹായിക്കുന്നു. മുഖകാന്തി കൂട്ടുന്നതിന് മുട്ട മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

മുട്ടയുടെ വെള്ളയും നാല് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുൻപ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യുക. ശേഷം പാക്ക് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട്...

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ നാരങ്ങാ നീരും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.

മൂന്ന്...

രണ്ട് ടീ സ്പൂൺ കടലമാവ് മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് ടീ സ്പൂൺ നാരങ്ങാ നീര് കൂടി ചേർക്കുക. ഇത് മുഖത്ത് പുരട്ടിയ 15 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

ക്യാൻസർ സാധ്യത ഒഴിവാക്കാൻ നിർബന്ധമായും കഴിക്കേണ്ട പച്ചക്കറി ഇതാണ്

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം