മുടികൊഴിച്ചിലാണോ പ്രശ്നം? പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ

Published : Sep 05, 2023, 06:21 PM IST
മുടികൊഴിച്ചിലാണോ പ്രശ്നം? പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ

Synopsis

ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ ഉലുവപ്പൊടി എന്നിവ യോജിപ്പിച്ച് തലയിൽ പുരട്ടി കഴുകുന്നത് മുടിയിഴകളെ ബലമുള്ളതാക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.   

മുടികൊഴിച്ചിലും താരനും പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. പരിസ്ഥിതി മലിനീകരണം, പൊടി, അഴുക്ക്, ചൂട് എന്നിവയൊക്കെ മുടികൊഴിച്ചിലിന് കാരണമാകും. മുടിയുടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ മുട്ട (Egg Hair Mask) ഉപയോഗിക്കാം.  

മുട്ടയിലെ ബി വിറ്റാമിനുകളായ ബി 1, ബി 2, ബി 5, വിറ്റാമിൻ ബി 7 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. ബയോട്ടിൻ, വിറ്റാമിൻ എ, ബി, ഡി, ഇ, കെ, സെലിനിയം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് മുട്ട.

മുട്ട കൊണ്ടുള്ള ഹെയർ മാസ്‌കുകൾ മുടിയുടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനും ഉള്ളിൽ നിന്ന് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ പരിചയപ്പെടാം...

‌ഒന്ന്...

ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ ഉലുവപ്പൊടി എന്നിവ യോജിപ്പിച്ച് തലയിൽ പുരട്ടി കഴുകുന്നത് മുടിയിഴകളെ ബലമുള്ളതാക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

രണ്ട്...

ഒരു പാത്രത്തിൽ രണ്ട് മുട്ടയുടെ വെള്ള, 4-5 ടീസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. മുടിയുടെ കരുത്തും തിളക്കവും വർധിപ്പിക്കാൻ ഈ പാക്ക് സ​ഹായിക്കുന്നു.

മൂന്ന്...

ഒരു വാഴപ്പഴം, ഒരു മുട്ട, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും പുരട്ടി നന്നായി കഴുകുക. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയുവാൻ സഹായിക്കും.

ദിവസവും മീൻ കഴിച്ചാൽ ഈ ​രോ​ഗങ്ങളെ അകറ്റി നിർത്താം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ ലക്ഷണങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ, അസ്ഥിയിലെ ക്യാൻസറാകാം!
സ്തനാർബുദം ; ഈ എട്ട് ലക്ഷണങ്ങൾ അവ​ഗണിക്കരുത്