മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ‌ കൊളസ്ട്രോൾ കൂടുമോ...?

By Dr Lalitha AppukuttanFirst Published Nov 2, 2019, 10:31 AM IST
Highlights

കൊഴുപ്പ് ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. എന്ന് മാത്രമല്ല, അതിന് ഏറ്റവും എളുപ്പമായ മാർ​ഗം മുട്ട മുഴുവനോടെ കഴിക്കുക എന്നതാണ്. ഇത് virgin coconut oil ഉപയോ​ഗിച്ച് കഴിച്ചാൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും അനുപാതം ആരോ​​ഗ്യകരമായ 1:4 എന്ന നിലയിലെത്തുകയും ചെയ്യും. 

പലർക്കും മുട്ടയുടെ മഞ്ഞക്കരു കഴിക്കാൻ പേടിയാണ്. ഒരു മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന് പേടിക്കുന്നവരാണ് ഇന്ന് അധികവും. മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ ഇല്ലയോ എന്നതിനെ പറ്റി ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.

പാവം മഞ്ഞക്കരു; നീ ഇപ്പോഴും മലയാളിയുടെ മനസിൽ പ്രതികൂട്ടിലാണല്ലോ....ഇങ്ങനെ എഴുതാൻ കാരണമുണ്ട്. WHO 2015ൽ ഒരു പ്രഖ്യാപനം നടത്തി. നിങ്ങൾ പ്രമേഹരോ​ഗിയാണെങ്കിലും ​ഹൃദ്രോ​ഗികളായാലും അമിതവണ്ണമുള്ളവരായാലും രാവിലത്തെ പ്രഭാത ഭക്ഷണത്തിൽ രണ്ട് പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തണമെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്.

2015ന് മുൻപ് വരെ പറഞ്ഞതിൽ നിന്ന് തികച്ചും വ്യത്യസ്തമായി ഒരു U TURN ആയി ഈ സേറ്റ്മെന്റിന്റെ ആധികാരികതയാണ് ഇവിടെ പറയാൻ പോകുന്നത്. അതായത്, യഥാർത്ഥ വില്ലൻ അന്നജമാണത്രേ. ഇതുവരെ പറഞ്ഞിട്ടുള്ളതിൽ കൊഴുപ്പാണ് യഥാർത്ഥ വില്ലൻ എന്നായിരുന്നു. എന്നാൽ വാസ്തവം ഇപ്പോൾ പറയുന്നതാണ്. 

അതിന്റെ കാരണമാണ് നമ്മൾ മനസിലാക്കേണ്ടത്. ഓർക്കുക നാം കഴിക്കുന്ന ഭക്ഷണത്തിലെ വെറും 10 ശതമാനം കൊളസ്ട്രോളാണ് ശരീരത്തിലേക്ക് എത്തുന്നത്. അന്നജം നാം ഭക്ഷണത്തിലൂടെ എടുത്ത് കഴിഞ്ഞാൽ അത് വിഘടിച്ച് ​ഗ്ലൂക്കോസ് ഉണ്ടായി കഴിഞ്ഞ ഉടനെ ഇൻസുലിൻ അതിനെ കോശങ്ങളിലെത്തിക്കും. അവിടെ വച്ച് അത് കൊഴുപ്പായി മാറും. അല്ലെങ്കിൽ അതിനുസരിച്ച് വ്യായാമങ്ങൾ ചെയ്യേണ്ടതാണ്. എന്നാൽ കൊഴുപ്പ് അകന്നാൽ അത് വിഘടിച്ച് ketone bodies ആവുകയാണ് പതിവ്.

 ഇവ നേരിട്ട് കൊഴുപ്പായി മാറുകയില്ല. മറിച്ച് തലച്ചോറിന്റെ പ്രവർത്തനത്തിന് ketoneS അത്യാവശ്യമാണ്. തലച്ചോറിൽ 25 ശതമാനം അടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ മുകളിൽ എല്ലാ ഹോർമോണുകളുടെയും ഇമ്യൂണോഗ്ലോബുലിന്റെയും bile acidsന്റെയും ഉത്പാദനത്തിന് കൊഴുപ്പ് ആവശ്യമാണ്. അത് കൊണ്ട് തന്നെ കൊഴുപ്പ് ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. 

എന്ന് മാത്രമല്ല, അതിന് ഏറ്റവും എളുപ്പമായ മാർ​ഗം മുട്ട മുഴുവനോടെ കഴിക്കുക എന്നതാണ്. ഇത് virgin coconut oil ഉപയോ​ഗിച്ച് കഴിച്ചാൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും അനുപാതം ആരോ​​ഗ്യകരമായ 1:4 എന്ന നിലയിലെത്തുകയും ചെയ്യും. കൂടാതെ, വ്യായാമവും ശീലമാക്കുക. 

ഓർക്കുക...

നമ്മുടെ കരളിൽ ദിവസവും ശരാശരി 1 ​ഗ്രാം കൊളസ്ട്രോൾ ഉത്പാദിപ്പിക്കുന്നുണ്ട്. അത്രയും പ്രധാനപ്പെട്ടതാണ് കൊളസ്ട്രോൾ എന്നിരിക്കെ കൊളസ്ട്രോളിനെ പ്രതിപ്പട്ടികയിൽ ചേർക്കേണ്ട ആവശ്യമില്ല. പക്ഷേ, അന്നജം കൊഴുപ്പിനൊപ്പം അമിതമായി അടങ്ങിയ ഭക്ഷണമാണെങ്കിൽ പ്രശ്നങ്ങൾ ​ഗുരുതരമാകും. 

കടപ്പാട്:
ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.

                                   
തെെറോയ്ഡ്, കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ...? ഇതുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ഡോക്ടറിനോട് ചോദിക്കാം. സംശയങ്ങൾ health@asianetnews.in എന്ന മെയിലിലേക്ക് അയക്കാവുന്നതാണ്...

click me!