എന്തൊരു മനോഹരം..ഈ പുഞ്ചിരിക്ക് പിന്നില്‍ ഒരു വേദനയുണ്ട്.!

By Web TeamFirst Published Nov 1, 2019, 9:59 PM IST
Highlights

സാധാരണ മനുഷ്യരില്‍ 23 ജോഡി ക്രോമോസോമുകള്‍ ഉള്ളപ്പോള്‍ ഇവരില്‍ 47 എണ്ണമായിരിക്കും ഉണ്ടാകുക. 21-ാമത്തെ ക്രോമോസോം 2 എണ്ണം വേണ്ടതിനു പകരം ഇവരില്‍ 3 എണ്ണം ഉണ്ടാകും. അതായത് ഒരു ക്രോമോസോം അധികമായിരിക്കും.

ന്യൂയോര്‍ക്ക്: മനോഹരമായി പുഞ്ചിരിക്കുന്ന ഒരു കൊച്ചു കുഞ്ഞാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.  ഗ്രേറ്റര്‍ സിന്‍സിനാറ്റിയിലെ ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷനാണ് ഈ കുഞ്ഞ് മനോഹരമായി പുഞ്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഓരോ 750 കുട്ടികള്‍ ജനിക്കുമ്പോഴും അതില്‍ ഒരു കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയോടെയാണ് ജനിക്കുന്നത്. 

ഇത് ഒരു ക്രോമോസോം വ്യതിയാനമാണ്. സാധാരണ മനുഷ്യരില്‍ 23 ജോഡി ക്രോമോസോമുകള്‍ ഉള്ളപ്പോള്‍ ഇവരില്‍ 47 എണ്ണമായിരിക്കും ഉണ്ടാകുക. 21-ാമത്തെ ക്രോമോസോം 2 എണ്ണം വേണ്ടതിനു പകരം ഇവരില്‍ 3 എണ്ണം ഉണ്ടാകും. അതായത് ഒരു ക്രോമോസോം അധികമായിരിക്കും.

ഡൗണ്‍ സിന്‍ഡ്രോം അസോസിയേഷന്‍ ഇത്തരം അവസ്ഥയില്‍പ്പെടുന്ന കുഞ്ഞുങ്ങളെ നല്ല രീതിയില്‍ ജീവിക്കാനുള്ള സഹായങ്ങളും സൗകര്യങ്ങളും ചെയ്ത് കൊടുക്കാറുണ്ട്. കുഞ്ഞിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. 

ബേബി എച്ച് എന്ന് വിളിക്കുന്ന കുഞ്ഞിനെ എന്‍.ഡി.എസ്.എ.എന്‍ സംഘടന മുഖേനയാണ് ദത്തെടുത്തത്. ഇതിനോടകം തന്നെ രണ്ടേകാല്‍ കോടിയോളം പേരാണ് ഈ കുഞ്ഞിന്റെ വീഡിയോ കണ്ടത്.
 

click me!