പ്രോട്ടീൻ അടങ്ങിയ ഈ രണ്ട് ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ നല്ലത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web TeamFirst Published Dec 18, 2020, 4:59 PM IST
Highlights

പ്രോട്ടീന്‍ ഉള്‍പ്പടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും കൃത്യമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. 

ധാരാളം പ്രോട്ടീൻ അടങ്ങിയ രണ്ട് ഭക്ഷണങ്ങളാണ് മുട്ടയും പനീറും. പ്രോട്ടീന്‍ മാത്രമല്ല, കാത്സ്യം, ബി12, അയേണ്‍ തുടങ്ങിയ പോഷകങ്ങളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഈ രണ്ട് ഭക്ഷണങ്ങൾ ഒന്നിച്ച് കഴിക്കാമോ എന്നതിനെ കുറിച്ച് സംശയം ഉണ്ടാകും. 

മുട്ടയുടെ മഞ്ഞയില്‍ ഉയര്‍ന്ന കലോറി അടങ്ങിയിട്ടുള്ളതിനാല്‍ പലരും അത് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഈ മഞ്ഞയിലാണ് ഭൂരിഭാഗം പോഷകങ്ങളും അടങ്ങിയിരിക്കുന്നത് എന്നതാണ് വാസ്തവം. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

 

 

പാലില്‍ നിന്നും തയ്യാറാക്കുന്ന പനീര്‍ സസ്യാഹാരികളുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുവാണ്. പ്രോട്ടീന്‍ മാത്രമല്ല വിറ്റാമിന്‍ ഡി, സെലെനിയം, റൈബോഫ്‌ളാവിന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പനീർ, മുട്ട എന്നിവ ഒരുമിച്ച് കഴിക്കുന്നതിൽ യാതൊരു ദോഷവുമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. സീമ ഖന്ന പറയുന്നത്. ദിവസവും കഴിക്കേണ്ട പ്രോട്ടീനിന്റെ അളവാണ്  ശ്രദ്ധിക്കേണ്ടതെന്ന് ഡോ. സീമ പറയുന്നു.

 

 

പ്രോട്ടീന്‍ ഉള്‍പ്പടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും കൃത്യമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ഒന്ന് കൂടുതല്‍ എടുത്ത് മറ്റൊന്ന് കുറവ് എടുക്കുകയാണെങ്കില്‍ ശരീരത്തിന് പോഷകങ്ങൾ കുറയാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എല്ലാ പോഷകങ്ങളും കൃത്യമായ അളവില്‍ ലഭിക്കത്തക്ക വിധത്തില്‍ ഭക്ഷണം ക്രമീകരിക്കുന്നതാണ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതെന്നും അവർ പറയുന്നു.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ ഇ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ


 

click me!