രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ ഇ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

First Published Dec 16, 2020, 4:06 PM IST

വിറ്റാമിൻ ഇ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാനും രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താനും, അതിലും പ്രധാനമായി, ചർമ്മത്തിന്റെ യുവത്വവും തിളക്കവും നിലനിർത്താനും സഹായിക്കുന്നു. ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ ഇ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ...

നിലക്കടല: ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് നിലക്കടല. കൂടാതെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നവുമാണ്. കാൽ കപ്പ് കപ്പലണ്ടിയിൽ നിങ്ങൾക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിൻ ഇ-യുടെ 20 ശതമാനം അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഇവ കഴിക്കുന്നതിലൂടെ കുറെ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടുകയില്ല എന്നതിനാൽ, ശരീരഭാരം വർദ്ധിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.

ഇലക്കറികൾ: ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. രോ​ഗപ്രതിരോധശേഷി കൂട്ടാനും ഫാറ്റി ലിവർ തടയാനും ഇലക്കറികൾ വളരെ നല്ലതാണ്.

ബ്രൊക്കോളി: ശരീരത്തിന് ആവശ്യമായ വിവിധ പോഷകങ്ങളാൽ സമ്പന്നമാണ് ബ്രൊക്കോളി.  ആരോഗ്യകരമായ ഭക്ഷണ ക്രമീകരണത്തിനായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ബ്രൊക്കോളി ഉൾപ്പെടുത്തുക.

കിവി: വിറ്റാമിൻ സി, ഇ, കെ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയുടെ മികച്ച ഉറവിടമായ കിവി.  പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. സാലഡിലോ, സ്മൂത്തിയായ കഴിക്കാവുന്നതാണ്.

ബദാം: വിറ്റാമിൻ ഇ ധാരാളം അടങ്ങിയ നട്സുകളിലൊന്നാണ് ബദാം. ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ദിവസവും ഒരു പിടി ‌ബദാം ശീലമാക്കുക.