മുടികൊഴിച്ചിൽ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം 8 ഭക്ഷണങ്ങൾ

Published : Jun 02, 2023, 04:22 PM ISTUpdated : Jun 02, 2023, 04:29 PM IST
മുടികൊഴിച്ചിൽ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം 8 ഭക്ഷണങ്ങൾ

Synopsis

'മലിനീകരണം മുതൽ പോഷകാഹാരക്കുറവ് വരെ, മുടികൊഴിച്ചിലിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഇത് മുടി കൊഴിച്ചിലിനും കാരണമാകുന്നു. ഭക്ഷണത്തിൽ വിത്തുകളും നട്‌സും ഉൾപ്പെടുത്തുന്നത് മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും മുടികൊഴിച്ചിൽ ചെറുക്കാനും സഹായിക്കും...' - ന്യൂട്രീഷ്യൻ അനുപമ മേനോൻ പറയുന്നു.  

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. പലപ്പോഴും പോഷകാഹാരക്കുറവിന്റെ ഫലമായാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മുടികൊഴിച്ചിൽ നിയന്ത്രിക്കാനാകും. 

'മലിനീകരണം മുതൽ പോഷകാഹാരക്കുറവ് വരെ, മുടികൊഴിച്ചിലിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഇത് മുടി കൊഴിച്ചിലിനും കാരണമാകുന്നു. ഭക്ഷണത്തിൽ വിത്തുകളും നട്‌സും ഉൾപ്പെടുത്തുന്നത് മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും മുടികൊഴിച്ചിൽ ചെറുക്കാനും സഹായിക്കും...'- ന്യൂട്രീഷ്യൻ അനുപമ മേനോൻ പറയുന്നു.

മുടികൊഴിച്ചിൽ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ...

മത്തങ്ങ വിത്തുകൾ...

സിങ്ക്, കോപ്പർ, മഗ്നീഷ്യം, സെലിനിയം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കളാൽ നിറഞ്ഞ മത്തങ്ങ വിത്തുകൾ അധിക ടെസ്റ്റോസ്റ്റിറോൺ മൂലമുണ്ടാകുന്ന മുടി കൊഴിയുന്നത് തടയാൻ സഹായിക്കുന്നു.

വാൾനട്ട്...

വാൾനട്ട് രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണം മാത്രമല്ല മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത പ്രതിവിധി കൂടിയാണ്. ആന്റിഓക്‌സിഡന്റുകളുടെയും ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് വാൾനട്ട്. അഥ് കൊണ്ട് തന്നെ മുടി വളർച്ച ഉൽപ്പാദിപ്പിക്കുന്നതിന് അവയെ ശക്തിപ്പെടുത്തുകയും ചെയ്യും.

ഫ്ളാക്സ് സീഡുകൾ...

ഒമേഗ-3 ഫാറ്റി ആസിഡുകളും ലിഗ്നൻസും ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ മികച്ച രക്തചംക്രമണം ഉത്തേജിപ്പിക്കുക ചെയ്യും.

സൂര്യകാന്തി വിത്തുകൾ...

സൂര്യകാന്തി വിത്തുകൾ ഗാമാ-ലിനോലെനിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് മുടിയിഴകളെ കൂടുതൽ മൃദുവും തിളക്കവും നനവുള്ളതുമാക്കി മാറ്റാൻ സഹായിക്കുന്ന ശക്തമായ പോഷകമാണ്. കൂടാതെ, ഇത് പ്രവർത്തനരഹിതമായ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും പുതിയ രോമവളർച്ച ഉത്പാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 ബദാം...

ബദാമിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും താരൻ, മുടി കേടുപാടുകൾ എന്നിവ തടയാനും സഹായിക്കും.

ചിയ വിത്തുകൾ...

സിങ്ക്, ചെമ്പ് എന്നിവ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും ഒരുമിച്ച് പ്രവർത്തിക്കുന്ന രണ്ട് അവശ്യ ധാതുക്കൾ. കൂടാതെ, ഈ വിത്തുകളിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. 

 പിസ്ത...

ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്ന പിസ്ത മുടികൊഴിച്ചിൽ ചെറുക്കാനും വരണ്ട മുടിയെ പോഷിപ്പിക്കാനും സഹായിക്കും. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ ഇരുമ്പിന്റെ മികച്ച ഉറവിടം കൂടിയാണ് അവ.

ഉലുവ...

രോമകൂപങ്ങളിൽ ഘടിപ്പിക്കാനുള്ള DHT (ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ) യുടെ കഴിവിനെ മന്ദഗതിയിലാക്കുന്ന സംയുക്തങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു.

വിറ്റാമിന്‍ സിയുടെ കുറവ്; ഈ ലക്ഷണങ്ങള്‍ സൂചനയാകാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ