മാനസികാരോ​ഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Sep 19, 2021, 11:39 AM ISTUpdated : Sep 19, 2021, 11:58 AM IST
മാനസികാരോ​ഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ

Synopsis

നമ്മുടെ വിവിധ മാനസികാവസ്ഥകളെ സന്തുലിതമാക്കുന്നതിൽ ഭക്ഷണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില ഭക്ഷണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ടെന്നും ഡയറ്റീഷ്യൻ ജ്യോതി ഭട്ട് പറയുന്നു. 

ആരോഗ്യത്തിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമതുലിതമായ ഭക്ഷണക്രമം ദിവസം മുഴുവൻ ഊർജ്ജസ്വലനാക്കുകയും മാനസികാവസ്ഥ സന്തുലിതമാക്കുകയും ചെയ്യുമെന്ന് ജസ്ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡയറ്റീഷ്യൻ ജ്യോതി ഭട്ട് പറയുന്നു. 

നമ്മുടെ വിവിധ മാനസികാവസ്ഥകളെ സന്തുലിതമാക്കുന്നതിൽ ഭക്ഷണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില ഭക്ഷണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ടെന്നും അവർ പറഞ്ഞു. മാനസികാരോ​ഗ്യത്തിന് സഹായിക്കുന്ന ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഡാർക്ക് ചോക്ലേറ്റ്...

കൊക്കോയിൽ ട്രിപ്റ്റോഫാൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ തലച്ചോറ് ഒരു ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. നമ്മുടെ മാനസികാവസ്ഥ സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ഒരു പ്രധാന ഹോർമോണാണ് സെറോടോണിൻ.

​ഗ്രീൻ ടീ...

ഗ്രീൻ ടീയിൽ കാറ്റെച്ചിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതിലെ കഫീൻ എന്ന സംയുക്തം ഓർമ്മശക്തി കൂട്ടാനും സഹായകമാണ്.

 

 

കുരുമുളക്...
 
കുരുമുളകിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ബി 6 എന്നിവ തലച്ചോറിന്റെ വികാസത്തിനും പ്രവർത്തനത്തിനും അത്യാവശ്യമായ പോഷകമാണ്. കൂടാതെ ഹോർമോണുകളായ സെറോടോണിൻ, norepinephrine എന്നിവ വർദ്ധിപ്പിക്കാനും സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ...

ഒമേഗ -3 ഹൃദ്രോഗം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ട്. വിഷാദരോഗം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. സാൽമൺ, ഫ്ളാക്സ് സീഡ്സ്, ചിയ വിത്തുകൾ, അണ്ടിപ്പരിപ്പ് എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്.

പുളിപ്പിച്ച ഭക്ഷണങ്ങൾ...

പ്രോബയോട്ടിക് ബാക്ടീരിയകളാൽ സമ്പുഷ്ടമായതിനാൽ കുടലിന്റെ ആരോഗ്യം നിലനിർത്താൻ പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രധാനമാണ്. മോര്, അച്ചാറിട്ട പച്ചക്കറികൾ, തൈര് തുടങ്ങിയ ഭക്ഷണങ്ങൾ പ്രോബയോട്ടിക്സിന്റെ സമൃദ്ധമായ ഉറവിടമാണ്.  സെറോടോണിൻ (സന്തോഷകരമായ ഹോർമോൺ) ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ മാനസികാവസ്ഥ ഉയർത്തുന്നതിന് ഈ ഭക്ഷണങ്ങൾ പ്രധാനമാണ്.

നട്സ്...

വിറ്റാമിനുകൾ, ധാതുക്കൾ, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ് നട്സ്. കൂടാതെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ട്. നമ്മുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിന് അവ ഒരുപോലെ പ്രധാനമാണ്. കുറഞ്ഞ അളവിലുള്ള മഗ്നീഷ്യം വിഷാദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

 

 

ഇലക്കറികൾ...

ഇലക്കറികളിൽ ബി-വിറ്റാമിൻ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ അഭാവം സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ ഉപാപചയത്തെ തടസ്സപ്പെടുത്തുന്നു (മാനസികാവസ്ഥയ്ക്ക് പ്രധാനമായ ന്യൂറോ ട്രാൻസ്മിറ്ററുകൾ). 

കാപ്പി...

തലച്ചോറിലും ശരീരത്തിലും നിരവധി പ്രധാന പങ്ക് വഹിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപാമൈൻ. കഫീൻ മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കഫീൻ ഉപഭോഗം വിഷാദത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. 

വാൾനട്ട് കുതിർത്ത് കഴിച്ചാലുള്ള ​ഗുണം ഇതാണ്


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ