മുഖസൗന്ദര്യത്തിനായി ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web TeamFirst Published Sep 18, 2021, 10:30 PM IST
Highlights

വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും നല്ലതാണ് ബീറ്റ്റൂട്ട്. കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖക്കുരു, മുഖത്തെ ചുളിവുകള്‍ എന്നിവ അകറ്റാനും വളരെ ​ഗുണപ്രദമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ധാതുക്കളാൽ സമ്പുഷ്ടമാണ്.

ആരോ​ഗ്യത്തിന് മാത്രമല്ല ചര്‍മ്മസംരക്ഷണത്തിനും മികച്ചൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും നല്ലതാണ് ബീറ്റ്റൂട്ട്. കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖക്കുരു, മുഖത്തെ ചുളിവുകള്‍ എന്നിവ അകറ്റാനും വളരെ ​ഗുണപ്രദമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ധാതുക്കളാൽ സമ്പുഷ്ടമാണ്.

ഇരുമ്പ്, വിറ്റാമിൻ സി തുടങ്ങിയ വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ബീറ്റ്റൂട്ട് പ്രായമാകുന്നത് തടയുകയും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി പരീക്ഷിക്കാം ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ...

ഒന്ന്...

ഒരു ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ഒരുമിച്ച്‌ മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുക.

രണ്ട്...

 രണ്ട് ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിക്സ് ചെയ്ത ശേഷം മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കിലും പുരട്ടുക. മുഖം നിറം വയ്ക്കാന്‍ ഈ ഫേസ് പാക്ക് വളരെ നല്ലതാണ്.

ഉറങ്ങുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതോ?

 

 

click me!