സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുമ്പോള്‍...; സെക്സിന് ശേഷം നിര്‍ബന്ധമായും ചെയ്യേണ്ടതും...

Published : Oct 17, 2022, 09:49 PM IST
സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കുമ്പോള്‍...; സെക്സിന് ശേഷം നിര്‍ബന്ധമായും ചെയ്യേണ്ടതും...

Synopsis

മൂത്രാശയ അണുബാധയെന്ന് പറയുമ്പോള്‍ വൃക്ക, മൂത്രാശയം, മൂത്രദ്വാരം എന്നിങ്ങനെ പല ഭാഗത്തെയും ബാധിക്കുന്നതിനെ ഒന്നിച്ച് പറയുന്നതാണ്. മൂത്രാശയത്തെ പ്രത്യേകമായിത്തന്നെ (Bladder ) ബാധിക്കുന്ന അണുബാധ, മൂത്രദ്വാരത്തിലെ അണുബാധ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഈ അവയവങ്ങളിലെല്ലാം അണുബാധയുണ്ടാക്കാൻ കാരണമാകുന്നുണ്ട്. 

മൂത്രാശയ അണുബാധയുടെ കാര്യം ചര്‍ച്ചയില്‍ വരുമ്പോള്‍ വ്യക്തി ശുചിത്വത്തിന്‍റെ കാര്യം ഏവരും ഓര്‍മ്മിച്ച് പറയാറുണ്ട്. ഇത് ശരിയായ സംഗതി തന്നെയാണ്. വ്യക്തി ശുചിത്വമില്ലാത്തത് മൂത്രാശയ അണുബാധയിലേക്ക് എളുപ്പത്തില്‍ നയിക്കാം. എന്നാല്‍ വ്യക്തി ശുചിത്വം മാത്രമല്ല മൂത്രാശയ അണുബാധയിലേക്ക് നയിക്കുന്നത്. നിത്യജീവിതത്തില്‍ പലതും നാം ഇതിനായി ശ്രദ്ധിക്കേണ്ടതായി വരാം. മിക്കവര്‍ക്കും ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിവില്ലെന്നതാണ് സത്യം. 

മൂത്രാശയ അണുബാധയെന്ന് പറയുമ്പോള്‍ വൃക്ക, മൂത്രാശയം, മൂത്രദ്വാരം എന്നിങ്ങനെ പല ഭാഗത്തെയും ബാധിക്കുന്നതിനെ ഒന്നിച്ച് പറയുന്നതാണ്. മൂത്രാശയത്തെ പ്രത്യേകമായിത്തന്നെ (Bladder ) ബാധിക്കുന്ന അണുബാധ, മൂത്രദ്വാരത്തിലെ അണുബാധ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഈ അവയവങ്ങളിലെല്ലാം അണുബാധയുണ്ടാക്കാൻ കാരണമാകുന്നുണ്ട്. 

മഴക്കാലത്തോ, മഴ തുടരുന്ന സമയങ്ങളിലോ മൂത്രാശയ അണുബാധ കൂടാം. ബാക്ടീരിയകള്‍ക്ക് അനുകൂലമായ സാഹചര്യമാണിത് എന്നതിനാലാണിങ്ങനെ സംഭവിക്കുന്നത്. അതുപോലെ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും മൂത്രാശയ അണുബാധയിലേക്ക് നയിക്കാം. മഴക്കാലത്ത് കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

മൂത്രമൊഴിക്കാൻ തോന്നിയാല്‍ വളരെ വൈകാതെ തന്നെ മൂത്രം ഒഴിച്ച് മൂത്രാശയം ഒഴിക്കണം. പതിവായി ഇത് വൈകിക്കുന്നതും മൂത്രാശയ അണുബാധയിലേക്ക് നയിക്കാം. ഇവയ്ക്കെല്ലാം പുറമെ സെക്സ് സമയത്ത് ശ്രദ്ധിക്കേണ്ടൊരു കാര്യമുണ്ട്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ചിലര്‍ സ്വകാര്യഭാഗങ്ങള്‍ കഴുകാതിരിക്കാം. ഇത് നന്നല്ല. സ്വകാര്യഭാഗങ്ങള്‍ കഴുകുകയും ഒപ്പം തന്നെ മൂത്രമൊഴിക്കുകയും വേണം. അല്ലാത്ത പക്ഷം മൂത്രാശയ അണുബാധയ്ക്ക് കാരണമാകാം. 

സ്ത്രീകള്‍ സ്വകാര്യഭാഗ്യങ്ങള്‍ വൃത്തിയാക്കുന്നതിനായി ചില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പിന്നീട് മൂത്രാശയ അണുബാധയിലേക്ക് നയിക്കാം. അതിനാല്‍ തന്നെ സ്വകാര്യഭാഗങ്ങളില്‍ ഇത്തരത്തിലൊരു ഒരു ഉത്പന്നങ്ങളും അപ്ലൈ ചെയ്യരുത്. 

Also Read:- സ്വന്തം രതിമൂര്‍ച്ഛയോട് അലര്‍ജി; പുരുഷന്മാരിലെ അസാധാരണമായ പ്രശ്നം!

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്