കുട്ടികൾക്ക് 'എനർജി ഡ്രിങ്കുകൾ' നൽകരുത്, കാരണം...

By Web TeamFirst Published May 31, 2019, 12:47 PM IST
Highlights

കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വാങ്ങി നൽകാറുള്ള മാതാപിതാക്കൾ അറിയാൻ- ഇവ കുട്ടികളിൽ പൊണ്ണത്തടിക്കും മാനസികാരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കഫീൻ അടങ്ങിയ ഊർജപാനീയങ്ങൾ കുട്ടികളുടെ തലച്ചോറിനെ സാരമായി ബാധിക്കുമെന്ന് ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കുട്ടികളും കൗമാരക്കാരും യുവതീയുവാക്കളും അടങ്ങുന്ന വലിയൊരു സമൂഹം ഇന്ന്  ഊര്‍ജ്ജ പാനീയങ്ങളുടെ സ്ഥിരം ഉപയോക്താക്കളുമാണ്. പരസ്യങ്ങളിൽ കാണുന്ന എനർജി ‍ഡ്രിങ്കുകൾ കുടിക്കുന്നത് കൊണ്ട് എന്ത് ​ഗുണമാണുള്ളതെന്നതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല. പതിവായി എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത് ​​ഹൃദയാരോഗ്യം തകിടം‌ മറിഞ്ഞേക്കാമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം ഉയരുകയും രക്തപ്രവാഹം മന്ദഗതിയിലാവുകയും രക്ത ധമനികളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുമെന്നാണ് പഠനത്തിൽ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് അഡലൈഡ്, റോയല്‍ അഡലൈഡ് ആശുപത്രി, കാര്‍ഡിയോ വാസ്കുലര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

ആരോഗ്യമുള്ളവരില്‍ പോലും എനര്‍ജി ഡ്രിങ്കുകള്‍ ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും പഠനത്തിൽ പറയുന്നു. എനർജി ഡ്രിങ്കിൽ അടങ്ങിയിട്ടുള്ള ടോർണിൻ,ഗ്ലൂക്കോറോലാക്റ്റോൺ തുടങ്ങിയ ഘടകങ്ങളാണ് ഏറ്റവും അപകടകാരികളെന്നും ​ഗവേഷകർ പറയുന്നു.

കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ നൽകരുത്...

കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വാങ്ങി നൽകാറുള്ള മാതാപിതാക്കൾ അറിയാൻ- ഇവ കുട്ടികളിൽ പൊണ്ണത്തടിക്കും മാനസികാരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കഫീൻ അടങ്ങിയ ഊർജപാനീയങ്ങൾ കുട്ടികളുടെ തലച്ചോറിനെ സാരമായി ബാധിക്കുമെന്ന് ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കേന്ദ്ര നാഡിവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന കഫീൻ പെട്ടെന്ന് ക്ഷീണം മാറ്റുമെങ്കിലും കുട്ടികളിൽ ഉറക്കക്കുറവിനും പെരുമാറ്റ വൈകല്യങ്ങൾക്കും കാരണമാകുന്നു. സാധാരണമായി ഉപയോഗിക്കുന്ന ഒരു സൈക്കോ ആക്ടീവ് ഡ്രഗ് ആണ് കഫീൻ. ഇത് ശ്രദ്ധ കൂട്ടുകയും ഉത്സാഹം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഉത്കണ്ഠ വര്‍ധിപ്പിക്കാനും ഉറക്കക്കുറവിനും കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾക്കും ഇതു കാരണമാകുന്നുമുണ്ട്.

ഊർജപാനീയങ്ങളിൽ ലീറ്ററിന് കുറഞ്ഞത് 320 മില്ലിഗ്രാം എന്ന തോതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഉപയോഗം കുട്ടികളിലും ചെറുപ്പക്കാരിലും ഉത്കണ്ഠ, വിഷാദം, ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധയില്ലായ്മ ഇവയ്ക്കു കാരണമാകുമെന്നും അത് ലഹരിമരുന്ന് ഉപയോഗത്തിലേക്കും മറ്റും തിരിയാമെന്നും പഠനം പറയുന്നു. 

click me!