Latest Videos

ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളിതാ...

By Web TeamFirst Published Mar 19, 2023, 9:10 AM IST
Highlights

അധിക നേരം ഇരുന്നുള്ള ജോലി ‌വിവിധ രോ​ഗങ്ങൾക്ക് കാരണമാകുന്നു. അത് കൊണ്ട് തന്നെ ഹൈപ്പർടെൻഷൻ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലീ രോഗങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ജീവിതശൈലീ രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഉദാസീനവും സമ്മർദപൂരിതവുമായ ജീവിതശൈലി കാരണം നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ താരതമ്യേന ആരോഗ്യകരമാണെന്ന് ഒരു പഠനം കണ്ടെത്തി. 

അധിക നേരം ഇരുന്നുള്ള ജോലി ‌വിവിധ രോ​ഗങ്ങൾക്ക് കാരണമാകുന്നു. അത് കൊണ്ട് തന്നെ ഹൈപ്പർടെൻഷൻ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലീ രോഗങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ഒന്ന്...

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഊർജ്ജം നിലനിർത്താൻ അത്യന്താപേക്ഷിതമായ എല്ലാ പോഷകങ്ങളും പ്രോട്ടീനുകളും ഉയർന്ന നാരുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതിലും പ്രധാനമായി, വിശക്കുമ്പോൾ  ജങ്ക് ഫുഡുകൾ കഴിക്കുന്നത് ഒഴിവാക്കുക.

രണ്ട്...

ദിവസവും വ്യായാമം ചെയ്യണം. നടത്തമോ അല്ലെങ്കിൽ യോഗ, എയ്‌റോബിക്‌സ്, സുംബ തുടങ്ങിയ വ്യായാമങ്ങൾ ശീലമാക്കുക. വ്യായാമം ചെയ്യുന്നത് ശരീരം ഫിറ്റായി നിലനിർത്താൻ മാത്രമല്ല വിവിധ രോ​ഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.

മൂന്ന്...

ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നിർജലീകരണം (Dehydration) എന്ന അവസ്ഥ സാധാരണ ശരീരത്തിലെ ജലാംശം കുറയുമ്പാഴാണ് ഉണ്ടാകുന്നത്. വേനൽക്കാലത്ത് മാത്രമല്ല നിർജലീകരണം ഉണ്ടാകുക, ശൈത്യകാലത്തും ശരീരത്തിന് സമാനമായ വെള്ളം ആവശ്യമാണ്. നിർജലീകരണം മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ആവശ്യമുള്ള ജലാംശം നിലനിർത്തേണ്ടതുണ്ട്. 

നാല്...

രാത്രിയിൽ 7 മണിക്കൂർ നല്ല ഉറക്കം ആവശ്യമാണ്. ഉറങ്ങുന്നതിനും ഉണരുന്നതിനുമായി കൃത്യമായ ഷെഡ്യൂൾ ഉണ്ടാക്കുക. അതുവഴി ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നു.

അഞ്ച്...

മിക്ക കുടുംബങ്ങളിലും പ്രമേഹം, ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ക്യാൻസർ പോലുള്ള വിട്ടുമാറാത്ത അവസ്ഥകളുള്ള ഒരാളുണ്ട്. നിങ്ങൾ നാൽപ്പത് കഴിഞ്ഞതിന് ശേഷം ആറ് മാസത്തിലൊരിക്കലെങ്കിലും വിവിധ ആരോ​ഗ്യ പരിശോധനകൾ നടത്തുക.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഈ പച്ചക്കറികള്‍...

 

click me!