മുടി നന്നായി വളരാൻ വേണം അഞ്ച് പോഷകങ്ങൾ

Published : Jan 28, 2023, 11:58 AM ISTUpdated : Jan 28, 2023, 12:58 PM IST
മുടി നന്നായി വളരാൻ വേണം അഞ്ച് പോഷകങ്ങൾ

Synopsis

ശരീരത്തിലെ വിറ്റാമിനുകളും ധാതുക്കളും പോലുള്ള നിരവധി പോഷകങ്ങളുടെ കുറവ് മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കി. 

കട്ടിയുള്ളതും തിളക്കമുള്ളതും മിനുസമുള്ളതുമായ മുടി മിക്കവാറും എല്ലാവരുടെയും സ്വപ്നമാണ്. മുടികൊഴിച്ചിൽ, അകാലനര, അറ്റം പിളരുക, താരൻ തുടങ്ങി നിരവധി കേശസംരക്ഷണ പ്രശ്നങ്ങൾ നമ്മളെ എല്ലാവരേയും അലട്ടുന്നു. ഈർപ്പം, ഊഷ്മാവ്, തലയോട്ടിയിലെ പ്രശ്നങ്ങൾ, സമ്മർദ്ദം, ജീവിതശൈലി, അമിതമായ വിയർപ്പ് തുടങ്ങി നിരവധി ഘടകങ്ങൾ അത്തരം മുടി സംരക്ഷണ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നിരുന്നാലും, മുടികൊഴിച്ചിൽ, അത് ചെറുപ്രായത്തിലോ സാധാരണ പ്രായത്തിലോ ആകട്ടെ, കേശസംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ്.

ശരീരത്തിലെ വിറ്റാമിനുകളും ധാതുക്കളും പോലുള്ള നിരവധി പോഷകങ്ങളുടെ കുറവ് മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കി. അതിനാൽ, മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ നിങ്ങളുടെ പതിവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില അവശ്യ വിറ്റാമിനുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

വിറ്റാമിൻ എ...

വിറ്റാമിൻ എ മുടി വളർച്ചയെ സഹായിക്കുകയും രോമകൂപങ്ങളെ മോയ്സ്ചറൈസ് ചെയ്യുകയും പൊട്ടുന്നതും മറ്റ് മുടി കൊഴിച്ചിൽ പ്രശ്‌നങ്ങളും മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ആരോഗ്യമുള്ള മുടി നിലനിർത്താൻ ഈ പോഷകം അത്യന്താപേക്ഷിതമാണ്. കാരണം ഇത് തലയോട്ടിയിലെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നു.മുട്ട, സിട്രസ് പഴങ്ങൾ, ചീര, പരിപ്പ്, വിത്തുകൾ, കാരറ്റ്, ധാന്യങ്ങൾ, അവാക്കാഡോ, സോയാബീൻ എന്നിവയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി...

വിറ്റാമിൻ സി ഇരുമ്പ് കുടലിൽ ആഗിരണം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി കഴിക്കുന്നത് ഇരുമ്പിന്റെ കുറവ് തടയുകയും മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഓറഞ്ച്, കിവി, പപ്പായ, സ്ട്രോബെറി, മധുരക്കിഴങ്ങ്, ബ്രൊക്കോളി, ബ്ലൂബെറി എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ ഡി...

മുടി വളരാൻ ഉത്തേജിപ്പിക്കുകയും മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ സെൽ സൈക്കിളുകളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുട്ട, ഓറഞ്ച് ജ്യൂസ്, തൈര്, സരസഫലങ്ങൾ, സാൽമൺ, ട്യൂണ, ധാന്യങ്ങൾ എന്നിവ വിറ്റാമിൻ ഡിയാൽ സമ്പന്നമാണ്.

വിറ്റാമിൻ ഇ...

വിറ്റാമിൻ ഇ ആരോഗ്യകരമായ തലയോട്ടിയെ പിന്തുണയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിന്റെ സ്വാഭാവിക ആന്റിഓക്‌സിഡന്റ് ഇഫക്റ്റുകൾ മുടിയുടെ വളർച്ച നിലനിർത്താൻ സഹായിക്കും. ആരോഗ്യമുള്ളതും കരുത്തുറ്റതുമായ തലയോട്ടിക്കും മുടിക്കും ആവശ്യമായ ഒരു പ്രധാന ഘടകമാണിത്. വിറ്റാമിൻ ഇ അടങ്ങിയ നട്‌സ്, ഇലക്കറികൾ, ഒലിവ് ഓയിൽ, സൂര്യകാന്തി എണ്ണ, നിലക്കടല, ബദാം, ചീര, അവോക്കാഡോ, വാൾനട്ട് എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

ബയോട്ടിൻ...

ബയോട്ടിൻ മുടിയിലെ കെരാറ്റിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ഫോളിക്കിൾ വളർച്ചയുടെ നിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, പയർവർഗ്ഗങ്ങൾ, കരൾ, മധുരക്കിഴങ്ങ്, കൂൺ, വാഴപ്പഴം, ബ്രൊക്കോളി എന്നിവ ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളാണ്.

പുതിയ വർക്കൗട്ട് വീഡിയോ പങ്കുവച്ച് സാമന്ത ; ആലിയ ഭട്ടിന്റെ കമന്റ് ഇങ്ങനെ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ