
മുഖമൊന്ന് ഫ്രഷാകാനാണ് ഫേസ് വാഷുകൾ ഉപയോഗിച്ച് വരുന്നത്. യാത്ര പോകുമ്പോൾ സോപ്പിന് പകരം എപ്പോഴും കൂടെ കൊണ്ട് നടക്കാൻ പറ്റുന്ന ഒന്നാണ് ഫേസ് വാഷുകൾ. ഫേസ് വാഷുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഫേസ് വാഷുകള്‍ ഒരു ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഓരോ ചർമ്മത്തിനും പ്രത്യേകം തരം ഫേസ് വാഷുകളുണ്ട്. ഏതു ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ് വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും.
രണ്ട്...
ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്‌വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇവയാണ് ചര്‍മവുമായി കൂടുതല്‍ യോജിക്കുന്നതും. മണമുള്ളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം, ഇവയില്‍ അലര്‍ജിക്കു സാധ്യതയുളള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാകും.
മൂന്ന്...
മുഖം കഴുകിയിട്ടു വേണം ഫേസ് വാഷ് ഉപയോഗിക്കാൻ. മുകളിലേക്ക് വളരെ മൃദുവായി മസാജ് ചെയ്യുക. ഒരു മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. തുടര്‍ന്ന് തണുത്ത വെളളം ഉപയോഗിച്ച് കഴുകി കളയുക. ശേഷം നല്ല ഉണങ്ങിയ തുണി ഉപയോഗിച്ച് മുഖം ഒപ്പിയെടുക്കുക.
നാല്...
കാലാവധി കഴിഞ്ഞ ഫേസ് വാഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്. കാരണം, ചൊറിച്ചിൽ, മുഖക്കുരു, ചുവന്ന പാട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam