
ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രധാനപ്പെട്ട പോഷകമാണ് ഇരുമ്പ് . രക്തം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇരുമ്പിന്റെ കുറവ് വിളർച്ച എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു. ഇരുമ്പിന്റെ കുറവ് ഉണ്ടായാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടമാകാം.
ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ ചർമ്മം, മുടി, നഖം എന്നിവിടങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകും. ഒരു പ്രധാന ഭക്ഷണ ധാതുവായ ഇരുമ്പ് ശരീരത്തിന്റെ വളർച്ചയിലും വികാസത്തിലും നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് ശ്വാസകോശങ്ങളിൽ നിന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നു. ഇത് പേശികളിലേക്ക് ഓക്സിജൻ എത്തിക്കുകയും ചില ഹോർമോണുകൾ നിർമ്മിക്കുകയും ചെയ്യുന്നു.
ഒരാളിൽ ഇരുമ്പിന്റെ അംശം കുറവാണെങ്കിൽ അവർക്ക് ക്ഷീണം, ബലഹീനത, നെഞ്ചുവേദന, കൈകൾ തണുത്തുറയുക, നാവിൽ വേദന എന്നിവ ഉണ്ടാകാം. ഇരുമ്പിന്റെ കുറവ് പുരുഷന്മാരേക്കാൾ സ്ത്രീകളിളാണ് കൂടുതലായി കാണപ്പെടുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് ഇരുമ്പിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഏകദേശം 50 ശതമാനം സ്ത്രീകൾക്കും ഗർഭകാലത്ത് ഇരുമ്പിന്റെ കുറവുണ്ടാകും. ഇരുമ്പിന്റെ അഭാവത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഏതൊക്കൊയാണെന്നതാണ് ഫരീദാബാദിലെ ഏഷ്യൻ ഹോസ്പിറ്റലിലെ അസോസിയേറ്റ് ഡയറക്ടർ ഡോ. അമിത് ബംഗിയ പറയുന്നത്...
മുടികൊഴിച്ചിൽ സർവ്വസാധാരണമാണ്. എന്നാൽ അമിതമുടികൊഴിച്ചിൽ നിസാരമായി കാണരുത്. വരണ്ടതും കേടായതുമായ മുടി ഇരുമ്പിന്റെ കുറവിന്റെ ലക്ഷണമാകാം. നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ, അത് നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നു. ഇത് മുടിയുടെ വളർച്ചയെ ബാധിക്കുന്ന ഓക്സിജൻ കുറയ്ക്കുന്നു. ചർമ്മത്തിനും മുടിക്കും ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ അവ വരണ്ടതും ദുർബലവുമാണ്.
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ നഖങ്ങളുടെയും മുടിയുടെയും വളർച്ചയെ ഉത്തേജിപ്പിക്കുന്ന കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് നിങ്ങളുടെ മുടി കൊഴിഞ്ഞു പോകുന്നതിന് കാരണമാകുന്നു. പ്രധാനമായും പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ ഇരുമ്പിന്റെ കുറവുമായി ബന്ധപ്പെട്ട മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനിൽ നിന്നാണ് രക്തത്തിന് ചുവന്ന നിറം ലഭിക്കുന്നത്. അതിനാൽ, ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ, ഇത് രക്തത്തെ ചുവപ്പ് നിറമാക്കുകയും ചർമ്മം സാധാരണയേക്കാൾ വിളറിയതായി കാണപ്പെടുകയോ ചൂട് നഷ്ടപ്പെടുകയോ ചെയ്യുന്നു.
രാവിലത്തെ വെയിൽ കൊള്ളുന്നത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കുമോ?
ഇരുമ്പിന്റെ അഭാവത്തിന്റെ താരതമ്യേന കുറവുള്ള ലക്ഷണമാണ് കൊയിലോണിയിയ എന്ന് വിളിക്കപ്പെടുന്ന പൊട്ടുന്നതോ സ്പൂണിന്റെ ആകൃതിയിലുള്ളതോ ആയ നഖങ്ങൾ. ഇരുമ്പിന്റെ കുറവ് വളരെക്കാലം ചികിത്സിക്കാതെ തുടരുമ്പോൾ മിക്ക നഖങ്ങളും സ്പൂണിന്റെ ആകൃതിയിലേക്ക് നയിച്ചേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam