അഞ്ചാംപനി ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Nov 24, 2022, 2:06 PM IST
Highlights

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. 

രാജ്യത്ത് വീണ്ടും അഞ്ചാംപനി പടരുന്നു. മുംബൈയിൽ ഒരു മാസത്തിനിടെ 13 പേരാണ് രോഗം ബാധിച്ചു മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ മുടങ്ങിയതാണ് രോഗം തിരിച്ചുവരാൻ കാരണമായതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്.

ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഇതു ബാധിക്കുന്നു. രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്ന രോഗമാണ് അഞ്ചാംപനി. വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഇത് പകരാം. അഞ്ചാംപനിയെ പലപ്പോഴും കുട്ടിക്കാലത്ത് ബാധിക്കുന്ന രോഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഏത് പ്രായത്തിലുമുള്ളവരെയും ഇത് ബാധിക്കാം.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം ചെറിയ വെളുത്ത പാടുകൾ ഉണ്ടാകാം. സാധാരണയായി മുഖത്ത് തുടങ്ങുന്ന ചുവന്ന ചുണങ്ങു പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നത്. വയറിളക്കം, ചെവി അണുബാധ, ന്യുമോണിയ എന്നിവയാണ് സാധാരണ സങ്കീർണതകൾ. 

 പ്രാരംഭ ലക്ഷണങ്ങളിൽ പനി, പലപ്പോഴും 40 °C (104 °F), ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകൾ എന്നിവ ഉൾപ്പെടുന്നു.രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം ചെറിയ വെളുത്ത പാടുകൾ ഉണ്ടാകാം. സാധാരണയായി മുഖത്ത് തുടങ്ങുന്ന ചുവന്ന ചുണങ്ങു പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നത്. വയറിളക്കം, ചെവി അണുബാധ, ന്യുമോണിയ എന്നിവയാണ് സാധാരണ സങ്കീർണതകൾ.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
രോഗിയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
കുട്ടികളിൽ രോഗം പെട്ടെന്ന് സങ്കീർണതകളിലേക്ക് പോകാൻ സാധ്യതയുണ്ട്.
 തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക.

 

click me!