അമിതവണ്ണം കുറയ്ക്കാൻ ദിവസവും ഈ സമയം വ്യായാമം ചെയ്യൂ ; പുതിയ പഠനം പറയുന്നത്

Published : Sep 30, 2023, 09:35 PM ISTUpdated : Sep 30, 2023, 09:37 PM IST
 അമിതവണ്ണം കുറയ്ക്കാൻ ദിവസവും ഈ സമയം വ്യായാമം ചെയ്യൂ ; പുതിയ പഠനം പറയുന്നത്

Synopsis

രാവിലെ ഏഴ്‌ മണിക്കും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നതാണ്‌ ഏറ്റവും ഫലപ്രദമെന്നും പഠനത്തിൽ പറയുന്നു. ഒബ്‌സിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്.    

വ്യായാമം ചെയ്യുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതാണെന്ന് നമ്മുക്കറിയാം. ചിലർ രാവിലെ മറ്റ് ചിലർ വെെകിട്ട് വ്യായാമം ചെയ്യുന്നവരുണ്ടാകും. അസുഖങ്ങള്‍ കുറയ്ക്കാനും, അതുപോലെ തന്നെ ഉന്മേഷത്തോടെയും ആരോഗ്യകരമായ മാനസിക- ശാരീരികാവസ്ഥയോടെയും തുടരാനുമെല്ലാം വ്യായാമം സഹായിക്കുന്നു.

രാവിലത്തെ സമയം വ്യായാമം ചെയ്യുന്നത്‌ അമിതഭാരം നിയന്ത്രിക്കുന്നതിൽ കൂടുതൽ സഹായകമാണെന്ന്‌ പുതിയ പഠനം പറയുന്നു. രാവിലെ ഏഴ്‌ മണിക്കും ഒൻപതിനും ഇടയിൽ വ്യായാമം ചെയ്യുന്നതാണ്‌ ഏറ്റവും ഫലപ്രദമെന്നും പഠനത്തിൽ പറയുന്നു. ഒബ്‌സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  

നമ്മൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അതിരാവിലെ വ്യായാമം ചെയ്യുന്നത് കൂടുതൽ ഭാരം കുറയ്ക്കാൻ സഹായിക്കും...- പഠനത്തിന് നേതൃത്വം നൽകിയ ഹോങ്കോംഗ് പോളിടെക്നിക് യൂണിവേഴ്സിറ്റിയിലെ ഗവേഷക അസിസ്റ്റന്റ് പ്രൊഫസറായ ടോങ്യു മാ പറഞ്ഞു. രാവിലെ വ്യായാമം ചെയ്‌തവരുടെ ബിഎംഐ 27.4 ആണെങ്കിൽ ഉച്ചയ്‌ക്ക്‌ വ്യായാമം ചെയ്‌തവരുടെ ബിഎംഐ 28.4ഉം വൈകുന്നരം വ്യായാമം ചെയ്‌തവരുടെ ബിഎംഐ 28.2ഉം ആണെന്ന് കണ്ടെത്തി.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ദേശീയ ആരോഗ്യ പോഷകാഹാര പരിശോധന സർവേയിൽ നിന്ന് രണ്ട് വർഷത്തെ ഡാറ്റ പഠനത്തിനായി ഉപയോഗിച്ചു, അതിൽ കുറഞ്ഞത് 20 വയസ്സ് പ്രായമുള്ള 5,200-ലധികം മുതിർന്നവരുടെ വ്യായാമം, ഭക്ഷണരീതി, ജീവിതശൈലി എന്നിവ പരിശോധിച്ചു. 

വെറും വയറ്റിൽ വ്യായാമം ചെയ്യുമ്പോൾ ശരീരം ശേഖരിച്ച്‌ വച്ചിരിക്കുന്ന കൊഴുപ്പ്‌ കൂടുതൽ കത്തുന്നതുകൊണ്ടാകാം താരതമ്യേന കൂടുതൽ ഭാരം കുറയുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. ദിവസവും കുറഞ്ഞ് 20 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കണമെന്ന് ​ഗവേഷകർ പഠനത്തിൽ പറയുന്നു. 

മുടി ആരോ​ഗ്യത്തോടെ വളരാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ ഏഴ് ഭക്ഷണങ്ങൾ നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കും
നെഞ്ചെരിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ