സൂക്ഷിക്കുക, ഈ രോ​ഗം പിടിപെട്ടാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് വിദ​ഗ്ധർ

Published : Aug 21, 2023, 09:15 AM IST
സൂക്ഷിക്കുക, ഈ രോ​ഗം പിടിപെട്ടാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് വിദ​ഗ്ധർ

Synopsis

പ്രാരംഭ ഘട്ടത്തിലെ ഫാറ്റി ലിവർ രോഗം ഗുരുതരമായ ദോഷം വരുത്തുന്നില്ല. പലപ്പോഴും ​ഗുരുതരാവസ്ഥയിലാകുമ്പോഴാണ് പലരും രോ​ഗം തിരിച്ചറിയുന്നത്. എന്നിരുന്നാലും, പ്രവർത്തനരഹിതമായ കരൾ ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നിവയ്ക്ക് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും.   

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.  

ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സാധിക്കും. പ്രാരംഭ ഘട്ടത്തിലെ ഫാറ്റി ലിവർ രോഗം ഗുരുതരമായ ദോഷം വരുത്തുന്നില്ല. പലപ്പോഴും ​ഗുരുതരാവസ്ഥയിലാകുമ്പോഴാണ് പലരും രോ​ഗം തിരിച്ചറിയുന്നത്. എന്നിരുന്നാലും, പ്രവർത്തനരഹിതമായ കരൾ ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നിവയ്ക്ക് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. 

'ഒരു വ്യക്തിയുടെ കരൾ ചെയ്യേണ്ട രീതിയിൽ പ്രവർത്തിക്കാത്തപ്പോൾ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കൊഴുപ്പുകളും അവശ്യ പ്രോട്ടീനുകളും ശരിയായി മെറ്റബോളിസ് ചെയ്യാൻ അതിന് കഴിഞ്ഞേക്കില്ല. ഇത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും അല്ലെങ്കിൽ മോശം കൊളസ്ട്രോൾ അല്ലെങ്കിൽ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കും. ഇത് ഹൃദയസംബന്ധമായ അവസ്ഥകളിലേക്ക് നയിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും...'- കരൾ പ്രശ്‌നങ്ങൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ​ബം​ഗ്ലൂരിലെ കൺസൾട്ടന്റ്, ഹെപ്പറ്റോളജി & ലിവർ ട്രാൻസ്പ്ലാൻറേഷൻ ഡോ. രവി കിരൺ എസ് കെ പറയുന്നു.

കരൾ രോഗവും ഹൃദ്രോഗവും തമ്മിൽ കൃത്യമായതും വ്യക്തവുമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാറ്റി ലിവർ രോഗത്തിനും ഹൃദ്രോഗത്തിനും ഉള്ള അപകട ഘടകങ്ങൾ സമാനമാണ്. അതുകൊണ്ടാണ് ഫാറ്റി ലിവർ ഉള്ളവർ ക്രോണിക് ലിവർ സിറോസിസിനെ അപേക്ഷിച്ച് ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത കൂടുതലെന്ന് തോന്നുന്നത്. കരൾ സിറോസിസ് ഉള്ള രോഗികളിൽ ഹൃദയസ്തംഭനം, അസാധാരണമായ ഹൃദയ താളം, പെട്ടെന്നുള്ള ഹൃദയ മരണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഡോ. രവി കിരൺ പറഞ്ഞു.

ഹൃദയസ്തംഭനമുള്ള രോഗികളിൽ കരൾ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കരളിലേക്കുള്ള രക്തയോട്ടം അപര്യാപ്തമായതിനാൽ നിശിത ഹൃദയസ്തംഭനാവസ്ഥയിൽ കരളിന് ക്ഷതം സംഭവിക്കുന്നു. ഇതിനെ കാർഡിയോജനിക് എന്ന് വിളിക്കുന്നു. കരളും ഹൃദ്രോഗവും തമ്മിലുള്ള പരസ്പരബന്ധം യഥാർത്ഥത്തിൽ രണ്ട്-വഴി രോഗ പ്രക്രിയയായി കണക്കാക്കപ്പെടുന്നു.

Read more കൊതുകുകൾ പരത്തുന്ന പ്രധാനപ്പെട്ട അഞ്ച് രോഗങ്ങളെ കുറിച്ചറിയാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ
ഹെൽത്ത് എഐ അസിസ്റ്റന്‍റ് പുറത്തിറക്കി ആമസോൺ