സൺ ടാൻ അകറ്റാൻ വെറും 4 ചേരുവകൾ കൊണ്ടുള്ള ഫേസ് പാക്ക് ; വീഡിയോ പങ്കുവച്ച് ജൂഹി പർമർ

Published : Nov 15, 2022, 07:53 PM IST
സൺ ടാൻ അകറ്റാൻ വെറും 4 ചേരുവകൾ കൊണ്ടുള്ള ഫേസ് പാക്ക് ; വീഡിയോ പങ്കുവച്ച് ജൂഹി പർമർ

Synopsis

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചില ബ്യൂട്ടി ടിപ്സ് പങ്കിടുന്ന നടി ജൂഹി പർമർ  സൺ ടാൻ അകറ്റാൻ  ലളിതമായ 4 ചേരുവകളുടെ ഫേസ് പാക്ക് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചു. 

യാത്രകൾ എപ്പോഴും നിങ്ങളുടെ ചർമ്മത്തിൽ ചില നെഗറ്റീവ് ഇഫക്റ്റുകൾ ഉണ്ടാക്കും, അതിനാൽ അത് ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങൾ അവധിക്കാലം ആഘോഷിക്കാൻ ഒരു ബീച്ച് സന്ദർശിക്കുകയാണെങ്കിൽ പ്രത്യേകിച്ച്  വെയിലത്ത് യാത്ര ചെയ്യുന്നുണ്ടെങ്കിൽ ടാൻ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ചില ബ്യൂട്ടി ടിപ്സ് പങ്കിടുന്ന നടി ജൂഹി പർമർ  സൺ ടാൻ അകറ്റാൻ  ലളിതമായ 4 ചേരുവകളുടെ ഫേസ് പാക്ക് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചു. അടുത്തിടെ മകൾ സമൈറയ്ക്കൊപ്പം ഗോവയിലേക്ക് ജൂഹി വെക്കേഷനായി പോയിരുന്നു. ഈ യാത്ര മനോഹരമായ ഓർമ്മകൾക്കൊപ്പം ചർമത്തിന് കരിവാളിപ്പും സമ്മാനിച്ചതായി നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇത് മാറാനുള്ള ഫേസ് പാക്ക് തയ്യാറാക്കുന്ന രീതിയും ജൂഹി ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെ വെളിപ്പെടുത്തി. വീട്ടിൽ തന്നെയുള്ള നാല് ചേരുവകൾ ഉപയോഗിച്ചാണ് ഈ പാക്ക് തയാറാക്കുന്നതെന്ന് അവർ പറഞ്ഞു.

കടല മാവ്, കാപ്പിപ്പൊടി, വെളിച്ചെണ്ണ, കറ്റാർവാഴ ജെൽ എന്നിവയാണ്  ഈ പാക്ക് തയ്യാറാക്കുന്നതിനായി വേണ്ട ചേരുവകൾ. ഒരു ടേബിൾസ്പൂണ് കടലമാവും കാപ്പിപ്പൊടിയും അര ടീസ്പൂൺ വെളിച്ചെണ്ണയിലും കറ്റാർവാഴ ജെല്ലിലുമായി യോജിപ്പിച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനുട്ടിന്ശേഷം മുഖം കഴുകുക. നശിച്ച ചർമ്മകോശങ്ങളെ നീക്കം ചെയ്യുന്ന പ്രകൃതിദത്തമായ എക്സ്ഫോളിയേറ്ററാണ് കടല മാവ്. വരണ്ട ചർമ്മത്തിനുള്ള നല്ലൊരു പരിഹാരമാണ് കടലമാവ്. ഇത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

കാപ്പിപ്പൊടി ടാൻ നീക്കുമ്പോൾ വെളിച്ചെണ്ണയും കറ്റാർവാഴ ജെല്ലും ചർമ്മത്തിന് ജലാംശം നൽകുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യുകയും ചെയ്യുന്നു. ചർമ്മത്തിന് തിളക്കം നൽകുന്നതിന് കാപ്പി ഉപയോഗിക്കുന്നത് വളരെയധികം സഹായിക്കുന്നു. കാരണം ഇത് നിർജ്ജീവമായ ചർമ്മ പാളികളുടെയും അഴുക്ക് നീക്കം ചെയ്തുകൊണ്ട് തിളക്കമുള്ള നിറം നൽകുന്നു.

 

 

PREV
click me!

Recommended Stories

മുഖക്കുരുവും കറുത്ത പാടുകളും എളുപ്പത്തിൽ മാറ്റാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം