Prostate Cancer : പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക

Published : Nov 15, 2022, 06:13 PM ISTUpdated : Nov 15, 2022, 06:27 PM IST
Prostate Cancer :  പ്രോസ്റ്റേറ്റ് ക്യാൻസർ ;  ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക

Synopsis

പ്രോസ്റ്റേറ്റിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. സ്ഥിരമായി പരിശോധനകൾ നടത്തുന്നത് ക്യാൻസർ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും.

ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവും പൊതുവായി കാണുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമാണ് പ്രോസ്റ്റേറ്റ്. അതിൽ ലിംഗം, പ്രോസ്റ്റേറ്റ്, സെമിനൽ വെസിക്കിൾസ്, വൃഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. പ്രോസ്റ്റേറ്റിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. സ്ഥിരമായി പരിശോധനകൾ നടത്തുന്നത് ക്യാൻസർ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും.

74 കാരനായ ഡഗ് ബ്ലിസ് തന്റെ അസാധാരണമായ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണം പങ്കുവച്ചിരിക്കുന്നത്. അത് കൃത്യസമയത്ത് ശരിയായ ചികിത്സ തേടാൻ തന്നെ സഹായിച്ചുവെന്നും അ​ദ്ദേഹം പറയുന്നു . ഇംഗ്ലണ്ടിലെ ഈസ്റ്റ് ആംഗ്ലിയയിൽ നിന്നുള്ള ഡഗ് ബ്ലിസ് പുറത്ത് നടക്കാൻ പോഴപ്പോഴാണ് ആ ലക്ഷണം തിരിച്ചറിഞ്ഞത്. പിറ്റേന്ന് രാവിലെ ഡോക്ടറെ കണ്ട് രോഗലക്ഷണങ്ങൾ വിശദീകരിച്ചു. തുടർന്ന് പ്രാദേശിക ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്തു. ഡോക്ടർ ഉടൻ തന്നെ അദ്ദേഹത്തിന് പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ (PSA) ടെസ്റ്റ് നടത്തുകയായിരുന്നു. 10-ൽ കൂടുതലുള്ള PSA സ്കോറുകൾക്ക് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പോസിറ്റീവ് സൂചനയായി 50 ശതമാനത്തിലധികം സാധ്യതയുണ്ട്.

പിഎസ്എ ടെസ്റ്റിനെത്തുടർന്ന് അദ്ദേഹത്തിന് എംആർഐ സ്കാനും ട്രാൻസ്റെക്ടൽ ബയോപ്സിയും നടത്തി. ബയോപ്സിക്ക് ശേഷം അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തി. ഡഗ് ബ്ലിസിന് ബാധിച്ചത് വളരെ ചെറിയ ട്യൂമർ ആയിരുന്നു. സാവധാനത്തിൽ വളരുന്ന പ്രാദേശികവൽക്കരിച്ച പ്രോസ്റ്റേറ്റ് കാൻസർ ഉടൻ ചികിത്സിക്കുന്നതിനുപകരം ഡോക്ടർമാർ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ എപ്പോഴും നിസാരമായി കാണേണ്ട...

ഏതാനും ആഴ്ചകൾക്കുശേഷം ഓങ്കോളജി ടീം ഡഗ് - റേഡിയോ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ അല്ലെങ്കിൽ ബ്രാച്ചിതെറാപ്പി എന്നിവയുമായി ലഭ്യമായ ചികിത്സാ ഓപ്ഷനുകൾ ചർച്ച ചെയ്യുകയും വിശദീകരിക്കുകയും ചെയ്തു. എൽഡിആർ (ലോ ഡോസ് റേറ്റ്) ബ്രാക്കൈതെറാപ്പി ചെയ്തപ്പോൾ അരിയുടെ വലിപ്പമുള്ള ചെറിയ റേഡിയോ തെറാപ്പി വിത്തുകൾ, ക്യാൻസർ കോശങ്ങൾക്ക് ചുറ്റും ചേർത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ അവയെ ഇല്ലാതാക്കുക ചെയ്തു.
റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ ആറുമാസത്തെ സ്ഥിരമായ പരിശോധനയും അദ്ദേഹം നടത്തിയിരുന്നു. വർഷത്തിലൊരിക്കൽ PSA ടെസ്റ്റുകൾ നടത്താറുണ്ട്. അവസാന സ്കോർ 0.4 ആയിരുന്നു, അതിൽ ഞാൻ സന്തുഷ്ടനാണ്...- ഡഗ് ബ്ലിസ് പറഞ്ഞു.

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ...

മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്
മൂത്രമൊഴിക്കുമ്പോൾ വേദന
മൂത്രത്തിലോ ശുക്ലത്തിലോ രക്തം
പുറകിലോ ഇടുപ്പിലോ പെൽവിസിലോ വേദന
വേദനാജനകമായ സ്ഖലനം

 

PREV
Read more Articles on
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും