Fatty Liver : രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഈ ലക്ഷണം ശ്രദ്ധിക്കണേ...

By Web TeamFirst Published Jul 21, 2022, 5:22 PM IST
Highlights

കരളില്‍ അമിതമായ രീതിയില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്നതോടെയാണ് അത് കരള്‍വീക്കമായി മാറുന്നത്. എന്‍എഎഫ്എല്‍ഡിയും ഇന്ന് ലോകത്ത് വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. 

നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെ കുറിച്ചും ശരീരം തന്നെ നമുക്ക് സൂചനകള്‍ നല്‍കും. എന്നാല്‍ പലപ്പോഴും ഈ സൂചനകളെ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാനും അതിനെ കൈകാര്യം ചെയ്യാനും നമുക്ക് കഴിയാറില്ലെന്നതാണ് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. 

പല അസുഖങ്ങളുടെയും ലക്ഷണങ്ങളെ ഇത്തരത്തില്‍ നാം കണക്കാക്കാതെ നിസാരമായി തള്ളിക്കളയാറുണ്ട്. സമാനമായി നമ്മള്‍ തള്ളിക്കളയാൻ സാധ്യതയുള്ള, കരള്‍വീക്കത്തിന്‍റെ ( Fatty Liver )  ഒരു ലക്ഷണത്തെ ( Fatty Liver Symptoms ) കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

അതിന് മുമ്പായി കരള്‍വീക്കത്തെ കുറിച്ചും ചിലതറിയാം. കരള്‍വീക്കമെന്ന് കേള്‍ക്കുമ്പോള്‍ മിക്കവരും അത് മദ്യപാനം മൂലമുണ്ടാകുന്ന രോഗമെന്ന് ആദ്യമേ ചിന്തിക്കും. ഒരു പരിധി വരെ ഇത് ശരിയാണ്. മദ്യപാനം മൂലം കരള്‍വീക്കമുണ്ടാകാം. ഇതിനെ 'ആല്‍ക്കഹോളിക് ഫാറ്റിലിവര്‍' എന്നാണ് വിളിക്കുന്നത്. മദ്യപാനം മൂലമല്ലാതെയും കരള്‍വീക്കമുണ്ടാകാറുണ്ട്. ഇതിനെ 'നോണ്‍-ആല്‍ക്കഹോളിക് ഫാറ്റിലിവര്‍' (എൻഎഎഫ്എല്‍ഡി) എന്നും വിളിക്കും. 

കരളില്‍ അമിതമായ രീതിയില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്നതോടെയാണ് അത് കരള്‍വീക്കമായി ( Fatty Liver )  മാറുന്നത്. എന്‍എഎഫ്എല്‍ഡിയും ഇന്ന് ലോകത്ത് വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. 

ഇനി, എന്‍എഎഫ്എല്‍ഡിയും രണ്ട് തരത്തിലുണ്ട്. 'സിമ്പിള്‍ ഫാറ്റിലിവര്‍', 'നോണ്‍- ആല്‍ക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ്' എന്നിവയാണിവ. ഇതില്‍ രണ്ടാമത്തെ തരം എന്‍എഎഫ്എല്‍ഡിയാണ് കൂടുതല്‍ ഗൗരവമുള്ളത്. ഇതില്‍ കരളില്‍ കൊഴുപ്പ് അടിയുക മാത്രമല്ല,കരള്‍ കോശങ്ങളില്‍ അണുബാധ വരികയും ചെയ്യുന്നു. ഇത് പിന്നീട് ക്യാൻസറിലേക്കോ സിറോസിസിലേക്കോ എല്ലാം നയിച്ചേക്കാം. 

എന്‍എഎഫ്എല്‍ഡിയുടെ ഒരു പ്രധാന ലക്ഷണമാണ് ( Fatty Liver Symptoms ) ആദ്യമേ സൂചിപ്പിച്ച പോലെ ഇനി പങ്കുവയ്ക്കുന്നത്. രാവിലെ ഉണരുമ്പോള്‍ തന്നെ അസാധാരണമാം വിധം തളര്‍ച്ച തോന്നുന്നതാണ് ഈ ലക്ഷണം. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാം. അതുകൊണ്ട് തന്നെ പതിവായ ക്ഷീണവും തളര്‍ച്ചയും എന്തുകൊണ്ടാണെന്നത് പരിശോധിച്ച് അറിയുക തന്നെ വേണം. 

രാവിലെകളിലാണ് ഇത്തരത്തില്‍ തളര്‍ച്ച തോന്നുന്നത് എങ്കില്‍ അത് എന്‍എഎഫ്എല്‍ഡി ആകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ പരിശോധന നടത്തുക. ഒപ്പം തന്നെ എന്‍എഎഫ്എല്‍ഡിയുടെ മറ്റ് ലക്ഷണങ്ങള്‍ കൂടി ഉണ്ടോയെന്ന് സ്വയം പരിശോധിക്കുകയും ആവാം. 

വയറിന്‍റെ മുകള്‍ഭാഗത്ത് വലതുവശത്തായി വേദന, വയര്‍ വീര്‍ക്കുക, പ്ലീഹ വീക്കം, മഞ്ഞപ്പിത്തം, തൊലിക്ക് താഴെയായി രക്തക്കുഴലുകള്‍ വികസിച്ചുവരിക, പെട്ടെന്ന് ശരീരഭാരം കുറയുക., കൈവെള്ളകളില്‍ ചുവപ്പ് നിറം പടരുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം എന്‍എഎഫ്എല്‍ഡിയില്‍ കാണാറുണ്ട്. 

Also Read:- മദ്യപാനം പതിവാണോ? എങ്കില്‍ ഈ ലക്ഷണങ്ങള്‍ പരിശോധിക്കൂ...

click me!