Polycystic Ovary Syndrome : പിസിഒഎസ് നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണം

By Web TeamFirst Published Jul 20, 2022, 4:50 PM IST
Highlights

അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം ഉൾപ്പെടുത്തുന്നത് PCOS ന്റെ പാർശ്വഫലമായി വരുന്ന ഉപാപചയ വൈകല്യങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇരുമ്പ്, സിങ്ക്, കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഇവയെല്ലാം. ചിയ വിത്തുകളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം). പി‌സി‌ഒ‌എസ് പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ എൻഡോക്രൈൻ ഡിസോർഡറുകളിൽ ഒന്നാണ്. ഇത് ഇന്ത്യയിലെ ഓരോ 10 സ്ത്രീകളിലും ഒരാളെയെങ്കിലും ബാധിക്കുന്നു. 

പിസിഒഎസ് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഇരുണ്ട ചർമ്മം അല്ലെങ്കിൽ കഴുത്തിലോ കക്ഷങ്ങളിലോ ഉള്ള അധിക ചർമ്മം, പെൽവിക് വേദന കൂടാതെ/അല്ലെങ്കിൽ ശരീരഭാരം എന്നിവ പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. പിസിഒഎസ് രോഗികൾക്ക് ക്രമരഹിതമായ ആർത്തവചക്രം, ശരീരഭാരം, മാനസികാവസ്ഥ, അനാവശ്യ രോമവളർച്ച, വിഷാദം എന്നിവ അനുഭവപ്പെടുന്നു. 

ചികിത്സിച്ചില്ലെങ്കിൽ, പ്രമേഹം, എൻഡോമെട്രിയൽ ക്യാൻസർ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങൾക്ക് ഇത് കാരണമാകും. നിങ്ങളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതും നിങ്ങളുടെ ഭക്ഷണത്തിൽ ശരിയായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും ഈ അവസ്ഥയെ നിയന്ത്രിക്കാൻ  സഹായിക്കും.

Read more  ടൈഫോയ്ഡ്; ഭക്ഷണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്...

അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം ഉൾപ്പെടുത്തുന്നത് PCOS ന്റെ പാർശ്വഫലമായി വരുന്ന ഉപാപചയ വൈകല്യങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇരുമ്പ്, സിങ്ക്, കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഇവയെല്ലാം. ചിയ വിത്തുകളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് അനിയന്ത്രിതമായ മൂഡ് വ്യതിയാനങ്ങൾ അനുഭവപ്പെടുന്നു. ഇത് അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഭക്ഷണത്തിൽ ചിയ വിത്തുകൾ (chia seeds) ഉൾപ്പെടുത്തുന്നത് ഹോർമോണുകളെ നിയന്ത്രിക്കാനും ആർത്തവത്തെ സാധാരണ നിലയിലാക്കാനും സഹായിക്കും. ഹോർമോണുകളെ സന്തുലിതമാക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് ഒമേഗ -3 കൊഴുപ്പുകൾ.

ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് ആ വെള്ളം കുടിക്കുന്നത് പിസിഒഎസ് ലക്ഷണങ്ങൾ ലഘൂകരിക്കുക മാത്രമല്ല വണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പിസിഒഎസിന്റെ പല അനന്തരഫലങ്ങളിലൊന്നാണ് ശരീരഭാരം കൂടുന്നത്. പി‌സി‌ഒ‌എസ് ഉള്ള ആളുകൾക്ക് അധിക ഭാരം വർദ്ധിക്കുകയും അത് ഒഴിവാക്കാൻ കൂടുതൽ ബുദ്ധിമുട്ടുകയും ചെയ്യും. 

ചിയ വിത്ത് (chia seeds) സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായകമാണെന്ന് യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു . നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദഹനം ക്രമീകരിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഒരു പരിധിവരെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Read more മുരിങ്ങയില കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

 

click me!