ഫെെസര്‍ വാക്‌സിന്‍ കുട്ടികളില്‍ ഫലപ്രദമെന്ന് എഫ്ഡിഎ

By Web TeamFirst Published Oct 23, 2021, 11:06 AM IST
Highlights

ഫൈസറിന്റെ കൊവിഡ് വാക്സിൻ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുന്നതിൽ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

കൊച്ചുകുട്ടികൾക്ക് ഫൈസർ (Pfizer) കൊവിഡ് വാക്സിൻ (vaccine) ഫലപ്രദമാണെന്ന് എഫ്ഡിഎ (Food and Drug Administration). ഫൈസറിന്റെ കൊവിഡ് വാക്സിൻ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുന്നതിൽ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

എഫ്ഡിഎ ഷോട്ടുകൾക്ക് അംഗീകാരം നൽകിയാൽ നവംബർ ആദ്യവാരം ആർക്കൊക്കെ അവ സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കും. വാക്സിൻ ചെറിയ കുട്ടികൾക്ക് പകർച്ചവ്യാധിയായ ഡെൽറ്റ വേരിയന്റിൽ നിന്ന് വർദ്ധിച്ചുവരുന്ന അണുബാധകൾ തടയാൻ സഹായിക്കുന്നു.

ചെറിയ കുട്ടികളിലെ രോഗലക്ഷണ അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഷോട്ട് ഏകദേശം 91 ശതമാനം ഫലപ്രദമാണെന്ന് കാണിക്കുന്ന ഡാറ്റ എഫ്ഡ‍ിഎ സ്ഥിരീകരിച്ചിരുന്നു. അ‍ഞ്ചു മുതല്‍ 11 വയസുവരെയുള്ള കുട്ടികളില്‍ വാ‌ക്‌സിന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ പ്രതിരോധശേഷി കെെവരിച്ചതായി കണ്ടെത്തിയെന്നും നിര്‍മ്മാതാക്കളായ ഫെെസറും ബയോ എന്‍ടെക്കും മുമ്പ് വ്യക്തിമാക്കിയിരുന്നു. 

ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കുട്ടികളില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിച്ചതായും പാര്‍ശ്വഫലങ്ങളില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു. വാ‌ക്‌സിന്റെ സുരക്ഷ കുട്ടികളിലേക്കും വ്യാപിപ്പിക്കുന്നതിനായി നമ്മള്‍ കാത്തിരിക്കുകയാണ്. എത്രയും വേഗം അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെെസര്‍ സിഇഒ ആല്‍ബെര്‍ട്ട് ബൗര്‍ള പറഞ്ഞു. 

click me!