Ectopic Pregnancy : യുവതിയുടെ കരളിനുള്ളില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തി; അപൂർവങ്ങളിൽ അപൂർവമെന്ന് ഡോക്ടർമാർ

Web Desk   | Asianet News
Published : Dec 17, 2021, 07:49 PM ISTUpdated : Dec 17, 2021, 08:05 PM IST
Ectopic Pregnancy :  യുവതിയുടെ കരളിനുള്ളില്‍ ഭ്രൂണം വളരുന്നതായി കണ്ടെത്തി; അപൂർവങ്ങളിൽ അപൂർവമെന്ന് ഡോക്ടർമാർ

Synopsis

ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കം ചെയ്താണ് ശസ്ത്രക്രിയാ വിദഗ്ധര്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചതെന്നും ഡോ. മെെക്കിൾ പറഞ്ഞു.  

കാനഡയിൽ ഒരു യുവതിയുടെ കരളിനുള്ളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തി. അപൂർവങ്ങളിൽ അപൂർവമായ 'എക്ടോപ്പിക് പ്രെഗ്നൻസി' (Ectopic Pregnancy) എന്ന അവസ്ഥ ആണെന്ന് ഡോക്ടർമാർ പറഞ്ഞു. 33 കാരിയായ യുവതിയുടെ കരളിനുള്ളിലാണ് ഭ്രൂണം വളരുന്നതെന്ന് കണ്ടെത്തിയതെന്ന് ഡെയ്‌ലി മെയിൽ  റിപ്പോർട്ട് ചെയ്തു. 

ആർത്തവം വരാത്തതിനെ തുടർന്ന് ഡോക്ടറെ കാണുകയായിരുന്നു. തുടർന്ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലാണ് (Ultrasound) ഭ്രൂണം കരളിൽ വളരുന്നത് കണ്ടെത്തിയത്. കാനഡയിലെ മാനിറ്റോബയിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശിശുരോഗ വിദഗ്ധൻ ഡോ. മെെക്കിൾ നർവിയാണ് എക്ടോപ്പിക് പ്രെഗ്നൻസിയിൽ തന്നെ വളരെ അപൂർവമായ ഈ കേസ് കണ്ടെത്തിയത്. 

പരിശോധനയിൽ യുവതിയ്ക്ക് ​ഗർഭിണിയായതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നതായും ഡോ. മെെക്കിൾ നർവി പറഞ്ഞു. എന്നാൽ ഗർഭത്തിന്റെ ലക്ഷണങ്ങളെല്ലാം പ്രകടമായെങ്കിലും ഭ്രൂണം ​ഗർഭപാത്രത്തിൽ കാണാത്തതിനെത്തുടർന്ന് നടത്തിയ വി​ദ​ഗ്ധ പരിശോധനയിലാണ് കരളിലാണ് ഭ്രൂണം ഉള്ളതെന്ന് കണ്ടെത്തിയത്.

യുവതി അവസാനത്തെ ആർത്തവം കഴിഞ്ഞ് 49 ദിവസമായെന്ന് പറഞ്ഞ് കാണാൻ വന്നിരുന്നു. അവരുടെ കരളിൽ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. എക്ടോപിക് പ്രെഗ്നൻസി കരളിലായിരുന്നു എന്ന് ഞങ്ങൾ കണ്ടെത്തി. അൾട്രാസൗണ്ടിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു കൊണ്ട് ഡോ. നർവി പറഞ്ഞു. ക്ലിപ്പ് 30 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 20,000ത്തിലധികം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഇത് അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയിൽ 'എക്ടോപ്പിക് പ്രെഗ്നൻസി' ആണെന്നുള്ളത് കണ്ടെത്തി. ബീജ സങ്കലനത്തിനു ശേഷം ​ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടേണ്ട അണ്ഡം മറ്റെവിടെയെങ്കിലും കുടുങ്ങിപ്പോകുന്നതാണ് 'എക്ടോപ്പിക് പ്രെഗ്നൻസി'.

 

 

ചില സന്ദർഭങ്ങളിൽ അത്തരം ഗർഭധാരണങ്ങൾ ഗർഭാശയത്തിന് പുറത്ത് സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗർഭപാത്രത്തിന് പുറത്ത് ബീജസങ്കലനം ചെയ്ത അണ്ഡത്തിന് നിലനിൽക്കാനും ശരിയായി വളരാനും കഴിയില്ല.  എക്ടോപിക് ഗർഭധാരണം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും അപകടകരമാണെന്നും ഡോ. മെെക്കിൾ നർവി പറഞ്ഞു.

1964 നും 1999 നും ഇടയിൽ, കരളിൽ എക്ടോപിക് ഗർഭധാരണത്തിന്റെ 14 കേസുകൾ മാത്രമേ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും ഇൻട്രാക്റ്റബിൾ ആൻഡ് റെയർ ഡിസീസ് റിസർച്ച് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കം ചെയ്താണ് ശസ്ത്രക്രിയാ വിദഗ്ധർ യുവതിയുടെ ജീവൻ രക്ഷിച്ചതെന്നും ഡോ. മെെക്കിൾ പറഞ്ഞു.

1,306 കാലുകളോട് കൂടിയ ജീവി; കണ്ടെത്തലുമായി ഗവേഷകര്‍

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?