യുഎസിൽ ആദ്യമായി കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത നായ ചത്തു

By Web TeamFirst Published Jul 31, 2020, 3:23 PM IST
Highlights

ഏപ്രിൽ മാസത്തോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബഡ്ഡിയുടെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. 

വാഷിം​ഗ്ടൺ: അമേരിക്കയിൽ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച നായ ചത്തു. 'നാഷണൽ  ജോ​ഗ്രഫിക് മാ​ഗസി' നാണ് വാർത്ത പുറത്ത് വിട്ടത്. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായയാണിത്. ഏപ്രിൽ മാസത്തിലാണ് നായയ്ക്ക് ശ്വസന പ്രശ്നങ്ങൾ കണ്ടെത്തിയത്.

പിന്നീട് മാസങ്ങളോളം നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് ഏഴുവയസ്സുള്ള ബെഡ്ഡി ചത്തത്. മെയ് മാസത്തിൽ മൃ​ഗഡോക്ടർ പരിശോധന നടത്തിയതിനെ തുടർന്ന് ബഡ്ഡിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നാഷണൽ ജോ​ഗ്രഫിക്ക് മാ​ഗസിനാണ് വാർത്ത പുറത്ത് വിട്ടത്. 

നായുടെ ഉടമയായ റോബർട്ടിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യമായി നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അ​ഗ്രികൾച്ചർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നായുടെ ഉടമകളെ തിരിച്ചറിഞ്ഞിരുന്നില്ല.

ഏപ്രിൽ മാസത്തോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബഡ്ഡിയുടെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. ബഡ്ഡി രക്തം ഛർദ്ദിക്കുകയും ചെയ്തിരുന്നു. അതേ സമയം ബഡ്ഡിക്ക് കാൻസ‍ർ ബാധിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. 
 

click me!