
ദില്ലി: കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ ഈ വർഷം അവസാനത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. കൊവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. ഡോ. ഹർഷവർദ്ധൻ പറഞ്ഞു.
'കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ എട്ടാം മാസത്തിൽ ഇന്ത്യയിലെ രോഗമുക്തി നിരക്ക് 75 ശതമാനമാണ് എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 2.2 മില്യൺ ജനങ്ങളാണ് കൊവിഡിൽ നിന്ന് മുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ഏഴ് ലക്ഷത്തിലധികം പേർ വളരെ വേഗം സുഖം പ്രാപിക്കുമെന്ന് ഉറപ്പുണ്ട്.
പൂനയിൽ ഒരു പരിശോധനാ ലാബ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ പരിശോധനാ ശേഷിയും രോഗനിർണയ ശേഷിയും വർദ്ധിപ്പിക്കാൻ സാധിച്ചു. ഇന്ന് ഇന്ത്യയിലാകെ 1500 ലധികം പരിശോധനാ ലാബുകളുണ്ട്. വെള്ളിയാഴ്ചയോടെ ഒരു മില്യണിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു.' ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63631 പേരാണ് കൊവിഡ് മുക്തി നേടിയതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. 75 ശതമാനമാണ് ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്കെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തുന്നു.
60 വയസ്സിന് താഴെയുള്ളവർ മുതിർന്നവരേക്കാൾ മൂന്നിരട്ടി കൊവിഡ് പരത്താൻ സാധ്യതയെന്ന് പഠനം....
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam